EDITORIAL

 

“നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ ഓടുക, ഓടാൻ കഴിയില്ലെങ്കിൽ നടക്കുക, നടക്കാൻ കഴിയില്ലെങ്കിൽ ഇഴയുക, പക്ഷെ ചെയ്യുന്നത് എന്തൊക്കെയാണെങ്കിലും മുന്നോട്ട്തന്നെ പോകുക”. മാർട്ടിൻ ലൂഥർ കിങ്ങിൻ്റെ വരികളാണിവ. അതിജീവനത്തിൻ്റെ ഇക്കാലത്ത് ഏറെ പ്രസക്തമായ വരികൾ. കോവിഡിന് ശേഷമുള്ള ഇന്ത്യ: വെല്ലുവിളികളും മുന്‍ഗണനകളും എന്ന വിഷയം വിശകലനം ചെയ്യുകയാണ് ഇത്തവണത്തെ കവർ സ്റ്റോറിയിൽ. മണപ്പുറം ഫിനാൻസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാർ തൻ്റെ സ്ഥിരം പംക്തിയിൽ “വീണ്ടെടുക്കൽ വർദ്ധിച്ചതോടെ സ്വർണ്ണ വായ്പകളുടെ കൗതുകകരമായ വളർച്ച” എന്ന വിഷയത്തെക്കുറിച്ച് വിവരിക്കുന്നു.

“മാനേജ്മെൻ്റ്” ഒരു വിശകലനം, ട്രാൻസിഷണൽ ക്രെഡിറ്റ് – സ്വന്തം സ്വത്ത് നിലനിർത്തുന്നതിനുള്ള ഒരു പോരാട്ടം എന്നീ ലേഖനങ്ങളും വാഹനപ്രേമികൾക്കായി സ്കോഡ ഒക്ടാവിയ RS245 യുടെ വിശേഷങ്ങളും, മനുഷ്യ മനസ്സിൻ്റെ അപാരശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ആരോഗ്യപക്തിയും, ആൽപ്സ് പർവ്വതനിരകളുടെ മാസ്മരികസൗന്ദര്യം വെളിവാക്കുന്ന യാത്രവിവരണത്തിനോടൊപ്പം ബ്യൂട്ടി, ബാങ്കിംഗ്, സക്സസ്, മൂവിറിവ്യു, ബുക്ക് റിവ്യു തുടങ്ങിയ പതിവ് ലേഖനങ്ങളും, ഭക്ഷണപ്രേമികൾക്കായി, നമ്മുടെ നാട്ടിൽ സുലഭമായ കപ്പകൊണ്ടുള്ള സ്വാദിഷ്ടമായ വിഭവങ്ങളുമായാണ് ഇത്തവണത്തെ മാഗസിൻ വായനക്കാരുടെ കൈകളിലെത്തുന്നത്.

എല്ലാ വായനക്കാർക്ക് ആഹ്ളാദകരമായ വായനാനുഭവം ആശംസിക്കുന്നു.

 

 

Thank You,

Jebitha Ajit

 

 

 

 

Google+ Linkedin