ഓണക്കാലത്തെ വിമാനനിരക്ക് കുത്തനെ ഉയര്‍ത്തി

ഓണക്കാലത്തെ വിമാനനിരക്ക് കുത്തനെ ഉയര്‍ത്തി

Air india - cheapairetickets
തിരുവനന്തപുരം: ഓണക്കാലത്ത് വിദേശമലയാളികള്‍ക്ക് എയര്‍ഇന്ത്യയുടെ ഇരുട്ടടി. യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന എയര്‍ ഇന്ത്യ എക്സ്‌പ്രസിന്റെ ടിക്കറ്റ് നിരക്ക് എട്ടിരട്ടിയോളം കൂട്ടി. ഓണാവധിക്ക് നാട്ടില്‍വന്ന് പോകുന്നവരെയാണ് നിരക്ക് വര്‍ദ്ധന ഏറെ ബാധിക്കുക. ചുരുങ്ങിയ ചെലവില്‍ സുരക്ഷിത യാത്രയെന്ന വാഗ്ദാനവുമായാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചത്. എന്നാല്‍ ഈ ഓണക്കാലത്ത് എയര്‍ഇന്ത്യയുടെ വിദേശയാത്രാ നിരക്ക് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ആഴ്ചകള്‍ക്ക് മുന്‍പുവരെ 5000 രൂപക്ക് കിട്ടുമായിരുന്ന ദുബൈ ടിക്കറ്റിന് ഇപ്പോള്‍ ‍42500 രൂപയെങ്കിലും കൊടുക്കണം. മികച്ച സൗകര്യങ്ങളില്‍ യാത്രയൊരുക്കുന്ന എമിറേറ്റ്‌സ് അടക്കമുള്ള വിമാനങ്ങളില്‍ 32000 രൂപക്ക് ടിക്കറ്റ് കിട്ടുമെന്നറിയുമ്പോഴാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ തീവെട്ടിക്കൊള്ളക്ക് തീവ്രതയേറുന്നത്.

ബജറ്റ് യാത്രാ സൗകര്യത്തിന്റെ പേരില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഒന്നും കണക്കിലെടുക്കാതെ ടിക്കറ്റ് നിരക്ക് ക്രമാതീതമായി കൂട്ടുന്നതിന് പിന്നില്‍ എയര്‍ ഇന്ത്യയുടെ വാണിജ്യ വിഭാഗത്തിന്റെ സ്ഥാപിത താല്‍പര്യമാണെന്നും ആരോപണമുണ്ട്. ഏതായാലും അവധിയും ഓണത്തിരക്കും കണക്കിലെടുത്ത് യാത്രാക്കാരെ പിഴിയുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.