കൊവിഡ് നിയന്ത്രണ ഉത്തരവ് ഉടന്‍; കോര്‍ കമ്മ‌ിറ്റി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.

കൊവിഡ് നിയന്ത്രണ ഉത്തരവ് ഉടന്‍; കോര്‍ കമ്മ‌ിറ്റി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.

സംസ്ഥാനത്ത് രണ്ടാംഘട്ട രോഗ വ്യാപനം ശക്തമായിരിക്കെ രോഗനിയന്ത്രണത്തിനുള‌ള മാര്‍ഗങ്ങള്‍ ആലോചിച്ച കോര്‍ കമ്മ‌ിറ്റി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ നിശ്ചയിച്ച്‌ ഉത്തരവ് ഉടനുണ്ടാകും. മുഖ്യമന്ത്രി അംഗീകരിക്കുന്നതോടെയാണ് ഉത്തരവിറങ്ങുക.

സംസ്ഥാനത്ത് പൊതു ചടങ്ങുകളില്‍ നിയന്ത്രണമുണ്ടാകും. ചടങ്ങുകള്‍ പരമാവധി രണ്ട് മണിക്കൂര്‍ നേരമേ പാടുള‌ളൂ, ഹോട്ടലുകളടക്കം കടകള്‍ രാത്രി ഒന്‍പത് മണിക്ക് മുന്‍പ് അടക്കണം. ഹോട്ടലുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ, ബസുകളിലും ട്രെയിനുകളിലും നിന്നുകൊണ്ടുള‌ള യാത്ര ഒഴിവാക്കണം, ബസില്‍ ആളുകളെ കുത്തിനിറച്ച്‌ യാത്ര ചെയ്‌താല്‍ നടപടിയെടുക്കും, യാത്രാ തിരക്ക് ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന പരിശോധന നടത്തണം, അത്യാവശ്യമില്ലാത്ത യോഗങ്ങള്‍ മൂന്നാഴ്‌ചത്തേക്ക് നീട്ടിവയ്‌ക്കണം, ടെലി ഡോക്‌ടര്‍ സംവിധാനം ഏര്‍പ്പെടുത്തണം, നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വേണം ഇതിന് സപ്ളൈക്കോയും ഹോര്‍ട്ടികോര്‍പ്പും അടക്കം സംവിധാനം വേണം. എല്ലാ ജില്ലകളിലും ഐസി‌യു കിടക്കകള്‍ മതിയായ അളവില്‍ വേണം, ആര്‍‌ടി‌പി‌സി‌ആര്‍ പരിശോധന പരമാവധി വര്‍ദ്ധിപ്പിക്കണം,വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രണവിധേയമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.