യോഗിത തേജ്പാൽ റാഥോർ (മഹാരാഷ്ട്ര) മണപ്പുറം മിസ് ക്വീൻ ഇന്ത്യ 2021

യോഗിത തേജ്പാൽ റാഥോർ (മഹാരാഷ്ട്ര) മണപ്പുറം മിസ് ക്വീൻ ഇന്ത്യ 2021

മണപ്പുറം മിസ് ക്വീൻ ഓഫ്  ഇന്ത്യ 2021 കിരീടം യോഗിത തേജ്പാൽ യാദവ് കരസ്ഥമാക്കി. മിസ് ക്വീൻ ഓഫ് ഇന്ത്യ 2021 ഫസ്റ്റ് റണ്ണറപ്പ് മഹാരാഷ്ട്രയുടെ നിഷ്ക മേത്തയും മിസ് ക്വീൻ ഓഫ് ഇന്ത്യ 2021 സെക്കൻഡ് റണ്ണറപ്പ് കേരളത്തിൻറെ  ഐശ്വര്യ സജുവും നേടി  . മാർച്ച് 30 ന് വൈകിട്ട് ആറ് മണിക്ക് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന വർണ്ണാഭമായ പരിപാടിയിലാണ് മണപ്പുറം മിസ് ക്വീൻ ഓഫ്  ഇന്ത്യ 2021 അരങ്ങേറിയത് . ചടങ്ങിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം ഡി ആൻഡ് സി ഇ ഒ ശ്രീ. വി. പി. നന്ദകുമാർ പെഗാസസ് ട്രസ്റ്റ് ചെയർമാൻ  ഡോ അജിത് രവി എന്നിവർ സന്നിഹിതരായിരുന്നു .. വിജയികളെ മുൻ മിസ് ക്വീൻ ഓഫ് ഇന്ത്യ വിജയി ലക്ഷ്‌മി മേനോൻ സുവർണ്ണകിരീടമണിയിച്ചു

റീജിയണൽ ടൈറ്റിൽസ് വിജയികൾ

 

മിസ് ക്വീൻ  നോർത്ത് – അസ്മിത കൗശിക്

മിസ് ക്വീൻ  സൗത്ത്  – അനു ട്രീസ്സ

മിസ് ക്വീൻ  ഈസ്റ്റ് – ആൻഡ്രീല  ഡി സർക്കാർ

മിസ് ക്വീൻ  വെസ്റ്റ്  – റിയ മേക്കാട്ടുകുളം

സബ്‌ടൈറ്റിൽസ് വിജയികൾ

 

മിസ്  റാംപ് വോക്   –  റിയ മേക്കാട്ടുകുളം

മിസ്  ടാലന്റ്റ്             –  ന്യൂസി ജെയിൻ

മിസ്   ഫോട്ടോജെനിക്  – വിവിദ ഷിൻഡെ

മിസ്   വിവേഴ്സ് ചോയ്‌സ്  –  അസ്മിത കൗശിക്

മിസ്   സോഷ്യൽ മീഡിയ – ഐശ്വര്യ സജു

മിസ്  കൺജീനിയാലിറ്റി – മേഘ ഷെട്ടി

മിസ് പേഴ്‌സണാലിറ്റി – നിഷ്ക മേത്ത

 

 

ഭക്തി റാവൽ ( സോഷ്യൽ മീഡിയ ഇൻഫ്ളുവർ), ഹരി ആനന്ദ് ( ഫാഷൻ ഡിസൈനർ )  സജിമോൻ പാറയിൽ ( അഭിനേതാവ്, ഫാഷൻ ഡിസൈനർ ) ഡോ. ജിമോൾ  ജെയ്ബിൻ ( മിസ്സിസ് ഇന്ത്യ വേൾഡ് വൈഡ് ജേതാവ് ) എന്നിവരാണ് ജഡ്ജിങ് പാനലിൽ അണിനിരന്നത്.

പറക്കാട് ജ്യൂവലേഴ്‌സ് രൂപകൽപ്പന ചെയ്ത സുവർണ്ണകിരീടമാണ് വിജയികളെ അണിയിച്ചത് .

ഭക്തി റാവൽ ( സോഷ്യൽ മീഡിയ ഇൻഫ്ളുവർ) ഹരി ആനന്ദ് ( ഫാഷൻ ഡിസൈനർ ) സജിമോൻ പാറയിൽ ( അഭിനേതാവ്, ഫാഷൻ ഡിസൈനർ ) ഡോ. ജിമോൾ  ജെയ്ബിൻ ( മിസ്സിസ് ഇന്ത്യ വേൾഡ് വൈഡ് ജേതാവ് ) എന്നിവരാണ് ജഡ്ജിങ് പാനലിൽ അണിനിരന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽസർക്കാർ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ്  മത്സരംസംഘടിപ്പിച്ചത്.  

മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ,DQ, എന്നിവർ മുഖ്യപ്രായോജകരായ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് .  SAJ എർത്ത് റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്റർ  മെഡിമിക്‌സ് എന്നിവരാണ് പവേർഡ് ബൈ പാർട്ണർ.

രാജ്യത്തിന്റെ വൈവിധ്യവും സമ്പന്നവുമായ സാംസ്കാരിക മൂല്യങ്ങൾ വെളിവാക്കുന്നതിനുംടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മത്സരംസംഘടിപ്പിച്ചിരിക്കുന്നത്.

 യുണിക്ക് ടൈംസ്, സണ്ണി പെയിന്റസ് ,പറക്കാട്ട് റിസോർട്ട് , കൽപ്പന ഇന്റർനാഷണൽ, റിതി ജ്യൂവലറി,ടൈംസ് ന്യൂ, യുടി വേൾഡ്,ഐശ്വര്യ അഡ്വെർടൈസ്‌ ,യൂറോപ്പ് ടൈംസ്, വീ കേ വീസ്, യുടി ടിവി, ഗ്രീൻ മീഡിയ , ഫാഷൻ കണക്ട് എന്നിവർ കോ- പാർട്ട്ണർമാരാണ്.

ഐശ്വര്യ സജു (കേരളം) അനു ട്രീസ്സ (കേരളം) ഖുഷി അരുൺ / അഭിവക്തി അരുൺ (ഉത്തർപ്രദേശ്) അസ്മിത കൗശിക് (ന്യൂഡൽഹി) ആൻഡ്രീല  ഡി സർക്കാർ (പശ്ചിമ ബംഗാൾ) പ്രീതി ഭട്ടാചാര്യ (പശ്ചിമ ബംഗാൾ) റോവിനൊ  ലാമ (നാഗാലാൻഡ്)  സാക്ഷി (ജാർഖണ്ഡ്) മേഘ ഷെട്ടി (മഹാരാഷ്ട്ര) ന്യൂസി ജെയിൻ (മഹാരാഷ്ട്ര) നിഷ്ക മേത്ത (മഹാരാഷ്ട്ര) റിയ മേക്കാട്ടുകുളം (മഹാരാഷ്ട്ര) വിവിദ ഷിൻഡെ (മഹാരാഷ്ട്ര) യോഗിത തേജ്പാൽ റാഥോർ (മഹാരാഷ്ട്ര) എന്നിവരാണ് മിസ് ക്വീൻ ഇന്ത്യ 2021 മത്സരാർത്ഥികൾ.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.