ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഋഷഭ് പന്തിന് സെഞ്ച്വറി.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഋഷഭ് പന്തിന് സെഞ്ച്വറി.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഋഷഭ് പന്തിന് സെഞ്ച്വറി. 115 പന്തിലാണ് പന്ത് സെഞ്ച്വറി നേടിയത്. ഇതില്‍ 13 ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പെടുന്നു. പന്തിന്റെ കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 101 റണ്‍സെടുത്ത പന്തിനെ ആന്‍ഡേഴ്സണ്‍ പുറത്താക്കി. രണ്ടാം ഇന്നിം​ഗ്സില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തിട്ടുണ്ട്.

വാഷിങ്ടണ്‍ സുന്ദര്‍ 40 റണ്‍സെടുത്ത് പന്തിന് മികച്ച പിന്തുണ നല്‍കി. അശ്വിന്‍ 13 ഉം അജിന്‍ക്യ രഹാനെ 27 ഉം റണ്‍സെടുത്തു. പൂജാര 17 ഉം രോഹിത് ശര്‍മ്മ 49 റണ്‍സുമെടുത്ത് പുറത്തായി. ഇം​ഗ്ലണ്ടിന് വേണ്ടി ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റെടുത്തു. ബെന്‍ സ്റ്റോക്സും ലീച്ചും രണ്ട് വിക്കറ്റ് വീതം നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 205 റണ്‍സില്‍ അവസാനിച്ചിരുന്നു.

55 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സും 46 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുമെടുത്തു. ഒരു വിക്കറ്റ് വാഷിങ്ടണ്‍ സുന്ദര്‍ സ്വന്തമാക്കി.

 

 

 

 

Photo Courtesy : Google/ images are subject to copyright

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.