ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ്മ.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ്മ.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ്മ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നേട്ടമാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചത്. ആകെ 5 ബാറ്റ്സ്മാന്മാരാണ് ഈ നേട്ടം കൈവരിച്ചിട്ടുളളതെങ്കിലും രോഹിത് ഒഴികെ ബാക്കിയെല്ലാവരും മധ്യനിരയില്‍ കളിച്ചവരാണ്.

അജിങ്ക്യ രഹാനെയ്ക്ക് (1068) ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. പട്ടികയില്‍ ആറാം സ്ഥാനത്താണ് രോഹിത്. ഓസ്ട്രേലിയയുടെ മാര്‍ണസ് ലെബുഷെയ്ന്‍ (1675 റണ്‍സ്) ആണ് ഒന്നാം സ്ഥാനത്ത്. സ്റ്റീവ് സ്മിത്ത് (1341), ജോ റൂട്ട് (1630), ബെന്‍ സ്റ്റോക്സ് (1301) എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒരു ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന റണ്‍ നേട്ടവും രോഹിത്തിനാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏഷ്യന്‍ താരമെന്ന നേട്ടവും രോഹിത്തിൻ്റെ പേരിലാണ്. 17 ഇന്നിങ്‌സുകളില്‍നിന്നാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ഏഷ്യന്‍ ഓപ്പണറെന്ന നേട്ടവും രോഹിത്തിനാണ്. ടെസ്റ്റില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. വിനോദ് കാംബ്ലിയാണ് ഒന്നാം സ്ഥാനത്ത്. 14 ഇന്നിങ്സുകളില്‍നിന്നാണ് കാബ്ലി ഈ നേട്ടം കൈവരിച്ചത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.