വേനല്‍ ചൂട് : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

വേനല്‍ ചൂട് : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

വേനല്‍ ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി.

യാത്രയില്‍ കുടി വെള്ളം കരുതുക. രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക. ജോലി സമയം ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കാത്ത വിധം ശരീരം മൂടുന്ന രീതിയിലുള്ള ഇളം നിറത്തിലുള്ള പരുത്തി വസ്ത്രം ധരിക്കുക.നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക. ദാഹമില്ലെങ്കില്‍ പോലും ഇടക്കിടെ വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തരുത്.

Photo Courtesy : Google/ images are subject to copyright      

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.