വിരാട് കോലിക്കും അനുഷ്‌ക ശര്‍മയ്ക്കും പെണ്‍‌കുഞ്ഞ് പിറന്നു; അച്ഛനായ സന്തോഷം പങ്കുവെച്ച്‌ വിരാട്.

വിരാട് കോലിക്കും അനുഷ്‌ക ശര്‍മയ്ക്കും പെണ്‍‌കുഞ്ഞ് പിറന്നു; അച്ഛനായ സന്തോഷം പങ്കുവെച്ച്‌ വിരാട്.

വിരാട് കോലിക്കും അനുഷ്‌ക ശര്‍മയ്ക്കും പെണ്‍‌കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലിയാണ് ഈ സന്തോഷവിവരം പങ്കുവച്ചത്. അനുഷ്‌കയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും കോലി അറിയിച്ചു.

ഇത് ജീവിതത്തിലെ ഒരു പുതിയ അധ്യായമാണെന്നും അതിലേക്ക് പ്രവേശിക്കുമ്പോള്‍ സന്തോഷമുണ്ടെന്നും തങ്ങളുടെ സ്വകാര്യതയെ ഏവരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോലി ട്വിറ്ററില്‍ കുറിച്ചു.
കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയ പര്യടനത്തിനിടെ കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.

പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, വരുണ്‍ ധവാന്‍, സാനിയ മിര്‍സ, കിയാര അദ്വാനി, പരിണിതി ചോപ്ര, തപ്‌സി പന്നു തുടങ്ങി സിനിമാ-കായിക മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസകളറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. 2017ലാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.