രാജ്യത്തെ ആശങ്കയിലാഴ്ത്തി 10 സംസ്ഥാനത്തേക്ക് വ്യാപിച്ച് പക്ഷിപ്പനി.

രാജ്യത്തെ ആശങ്കയിലാഴ്ത്തി 10 സംസ്ഥാനത്തേക്ക് വ്യാപിച്ച് പക്ഷിപ്പനി.

രാജ്യത്തെ ആശങ്കയിലാഴ്ത്തി 10 സംസ്ഥാനത്തേക്ക് വ്യാപിച്ച് പക്ഷിപ്പനി. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, കേരളം എന്നിവിടങ്ങളില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഹരിയാനയില്‍ ഏതാനും ആഴ്ചയ്ക്കിടെ നാല് ലക്ഷത്തിലധികം പക്ഷികള്‍ രോഗംബാധിച്ച്‌ ചത്തൊടുങ്ങി.

ഡല്‍ഹിയില്‍ പക്ഷികളുടെ ഇറക്കുമതിക്ക് കര്‍ശനവിലക്കേര്‍പ്പെടുത്തി. ഗാസിപ്പുരിലെ ഇറച്ചിക്കോഴി ചന്ത താല്‍ക്കാലികമായി അടച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള പായ്ക്ക് ചെയ്ത കോഴിയിറച്ചിക്കും വിലക്കേര്‍പ്പെടുത്തി. സഞ്ജയ് ലെയ്ക്ക്, ഭല്‍സ്വാ ലെയ്ക്ക്, ഹോസ്ഖാസ് എന്നിവിടങ്ങളിലെ ഇറച്ചിക്കോഴി ചന്തകളും നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ 2.5 കോടിയുടെ നഷ്ടമുണ്ടായതായി വ്യാപാരികളുടെ സംഘടനകള്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ പര്‍ഭണിയില്‍ പക്ഷിപ്പനി വ്യാപകമായി. രണ്ട് ദിവസത്തിനിടെ 900 കോഴികള്‍ ചത്തു. നിരവധി ചിക്കന്‍ മാര്‍ക്കറ്റുകളുള്ള മുറുംബാ ഗ്രാമത്തിലും രോഗം സ്ഥിരീകരിച്ചു. മുംബൈ, താനെ, ബീഡ്, ദാപോലി എന്നിവിടങ്ങളിലും രോഗമുണ്ട്.

ഹിമാചല്‍പ്രദേശില്‍ ഇതുവരെ 2,000 പക്ഷികള്‍ ചത്തു. പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ചീഫ്സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ജലാശയങ്ങള്‍, പക്ഷിച്ചന്തകള്‍, മാര്‍ക്കറ്റുകള്‍, വന്യജീവിസങ്കേതങ്ങള്‍, ഫാമുകള്‍, അനുബന്ധപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തണം.

ചത്ത പക്ഷികളെ സംസ്കരിക്കാനും മാലിന്യം നീക്കം ചെയ്യാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് ഉള്‍പ്പെടെ സജ്ജീകരിക്കണം. കുപ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം–- തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കി. പക്ഷിപ്പനി പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ പാര്‍ലമെന്ററി സമിതി നിര്‍ദേശം നല്‍കി.

 

 

 

 

Photo Courtesy : Google/ images are subject to copyright

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.