നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അംഗീകാരം

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അംഗീകാരം. തിരുത്തല്‍ നിര്‍ദ്ദേശിക്കാതെയാണ് ഗവര്‍ണര്‍ കരട് അംഗീകരിച്ചത്. കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കാന്‍ 23ന് ചേരാനിരുന്ന പ്രത്യേക സഭ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ സര്‍ക്കാര്‍ അനുനയിപ്പിച്ചതോടെയാണ് 31ന് സമ്മേളനത്തിന് അനുമതി കിട്ടിയത്. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഭാഗത്തെ ചൊല്ലി സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടിയിരുന്നു. സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി അവസാന നിമിഷമാണ് അത് വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറായത്. സമാനമായ സാഹചര്യമാണ് ഇത്തവണയുണ്ടായത് എങ്കിലും ഗവര്‍ണര്‍ നയപ്രഖ്യാപനം അംഗീകരിക്കുകയായിരുന്നു. 8 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പുതിയ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright