എന്‍.സി.പി പാലാ നിയമസഭ സീറ്റ് തർക്കം ; ദേശീയ നേതൃത്വം ഇടപെടുന്നു

എന്‍.സി.പി പാലാ നിയമസഭ സീറ്റ് തർക്കം ; ദേശീയ നേതൃത്വം ഇടപെടുന്നു

പാലാ നിയമസഭ സീറ്റിനെ ചൊല്ലി എന്‍.സി.പിയില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. നേതാക്കളുമായി ചര്‍ച്ച നടത്താന്‍ പ്രഫുല്‍ പട്ടേല്‍ ഉടന്‍ തന്നെ കേരളത്തിലെത്തും. പ്രഫുല്‍ പട്ടേല്‍ അടുത്ത ആഴ്ചയാണ്​ കേരളത്തിലെത്തുക. എന്‍.സി.പിയുടെ സിറ്റിങ്​ സീറ്റായ പാലാ ജോസ്​ കെ. മാണി വിഭാഗത്തിന്​ നല്‍കാന്‍ എല്‍.ഡി.എഫില്‍ ധാരണ രൂപപ്പെടുന്നതാണ്​ എന്‍.സി.പിയില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്​. അതേസമയം, മന്ത്രി എ.കെ.ശശീന്ദ്രന്‍ വിഭാഗം പാലാ സീറ്റ്​ വിട്ടുനല്‍കുന്നതിന്​ അനുകൂലമായ നിലപാടാണെടുക്കുന്നത്​. ഈ തര്‍ക്കം എന്‍.സി.പിയെ പിളര്‍പ്പിലെത്തിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ്​ കേന്ദ്ര നേതൃത്വ​ത്തിന്‍റെ ഇടപെടല്‍.

മന്ത്രി എ.കെ ശശീന്ദ്രന്‍ ബുധനാഴ്ച ശരത് പവാറിനെ കാണും. പാലാ എം.എല്‍.എ മാണി സി. കാപ്പനും പവാറിനെ കണ്ട്​ കൂടിയാലോചന നടത്തിയേക്കും.പാലാ സീറ്റ് വിട്ടുനല്‍കുന്നതില്‍ എം.എല്‍.എ മാണി സി. കാപ്പന് എതിര്‍പ്പുണ്ട്. പാലാ സീറ്റ് ജോസ് കെ. മാണിക്ക് കൊടുക്കേണ്ടി വന്നാല്‍ യു.ഡി.എഫിലെത്തി മത്സരിക്കാനാണ് മാണി സി. കാപ്പന്‍റെ ആലോചന. പാല വിട്ടുകൊടുക്കേണ്ടി വന്നാല്‍ പാര്‍ട്ടി യു.ഡി.എഫിലേക്ക് പോകുന്നതില്‍ ദേശീയ നേതൃത്വവും പച്ചക്കൊടി കാട്ടുന്നുണ്ട്. കേന്ദ്രത്തില്‍ യു.പി.എയുടെ ഭാഗമായ എന്‍.സി.പിക്ക്​ കേരളത്തിലും കോണ്‍ഗ്രസ്​ നയിക്കുന്ന മുന്നണിയുടെ ഭാഗമാകുന്നതില്‍ തടസമൊന്നുമില്ല.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.