എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ചോറ്റാനിക്കര സ്വദേശിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയും വയറിളക്കം കൂടി പിടിപ്പെട്ടതോടെയാണ് ഇവരെ ഷിഗല്ല പരിശോധനയ്ക്ക് ഇവരെ വിധേയയാക്കിയത്. ഈ പരിശോധന ഫലം പോസിറ്റീവ് ആകുകയായിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. ഈ ഫലം കൂടി വന്നതിന് ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂകയുള്ളു . രണ്ട് പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചോറ്റാനിക്കരയിലും പരിസര പ്രദേശത്തും ആരോഗ്യ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള എല്ലാ മുന്‍കരുതലും ജില്ലാ ഭരണകൂടം സ്വീകരിച്ച്‌ കഴിഞ്ഞു.

Photo Courtesy : Google/ images are subject to copyright

                                                                                        

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.