ഇന്ത്യയിൽ 20 പേര്‍ക്ക് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു.

ഇന്ത്യയിൽ 14 പേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അതിതീവ്ര കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി. ചൊവ്വാഴ്ചയാണ് ഇന്ത്യയില്‍ ആദ്യമായി അതിതീവ്ര കോവിഡ് സ്ഥിരീച്ചത്. ആറ് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ യുകെയില്‍നിന്നും മടങ്ങിയെത്തിയവരാണ്. യുകെയിലും ദക്ഷിണാഫ്രിക്കയിലും സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കോവിഡ് അതിവേഗം മറ്റുള്ളവരിലേക്ക് പകരാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഡല്‍ഹിയില്‍ എട്ട് പേര്‍ക്കും ബംഗളൂരുവില്‍ ഏഴ് പേര്‍ക്കുമാണ് പുതിയ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ യുകെയില്‍നിന്നും മടങ്ങിയെത്തിയ 33,000 യാത്രക്കാരെ കണ്ടെത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright