കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ 2021 ജനുവരി 31ാം തിയതി വരെ നീട്ടി

നിലവിലുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ 2021 ജനുവരി 31ാം തിയതി വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം . കൊവിഡിന്റെ ജനിതമാറ്റം സംഭവിച്ച പുതിയ വകഭേഭങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടിയെടുത്തത്.
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനുള്ള നടപടികള്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ വൈറസ് രോഗികള്‍ കുറയുന്നുണ്ടെങ്കിലും ബ്രിട്ടനില്‍ ഉള്‍പ്പെടെ ഭീതി പടരുന്നതോടെ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് മഹാമാരി പൂര്‍ണമായും ഒഴിഞ്ഞുപോകുന്നത് വരെ നിരീക്ഷണവും മുന്‍കരുതലുകളും തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Photo Courtesy : Google/ images are subject to copyright