ദീർഘദർശ്ശിയായ ജനനായകൻ – വി. മുരളീധരൻ

ദീർഘദർശ്ശിയായ ജനനായകൻ – വി. മുരളീധരൻ

സ്ഥിരോത്സാഹവും കഠിനാധ്വാനവും കൈമുതലാക്കിയിട്ടുള്ള ജനകീയനായ നേതാവ്. നല്ലൊരു പ്രാസംഗികൻ, സംഘാടകൻ എന്നീ  നിലകളിൽ തന്റെ പ്രാവീണ്യം തെളിയിച്ച വ്യക്തിത്വമാണ്  കേരളത്തിൽ നിന്നുള്ള അഞ്ചാമത്തെ ബി ജെ പി എം പി യും കേന്ദ്രവിദേശകാര്യ സഹമന്ത്രിയും പാർലമെന്ററി കാര്യസഹമന്ത്രിയുമായ ശ്രീ. വി. മുരളീധരൻ. ആരോപണങ്ങളെ എതിർക്കാനും കാര്യങ്ങൾ വസ്തുനിഷ്ഠമായി  അവതരിപ്പിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് ശ്രദ്ധേയമാണ്. ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങൾ അവരുടേതാണെന്ന വ്യാജേന പാക്കിസ്ഥാൻ അതിർത്തി മാപ്പ് പുറത്തിറക്കിയ സംഭവത്തിലും ചൈന നിയന്ത്രണ രേഖ ലംഘനം നടത്തിയ സംഭവത്തിലും രാജ്യസഭയിൽ സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവൺമെന്റിന്റെ നിലപാട് ഉയർത്തിക്കാട്ടാനും  സ്വീകരിച്ച രീതികൾ ഇതിന് ഉത്തമോദാഹരണമാണ്. ചുരുങ്ങിയ കാലയളവിൽ പാർലമെന്റിന്റിൽ സജ്ജീവ സാന്നിധ്യമാകാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഡിജിറ്റൽ ഡിപ്ലോമസിയിലൂടെ വെർച്ച്വൽ മോഡിന്റെ സാധ്യത ഇന്ത്യ വലിയ തോതിൽ ഉപയോഗപ്പെടുത്തുന്നുഎന്നത് അഭിനന്ദാർഹമാണ്. ഈയടുത്തിടെ ആഫ്രിക്കൻ രാജ്യമായ സുഡാന്റെ ആക്ടിങ് ഫോറിൻ മിനിസ്റ്റർ H.E ഒമർ ഗാമെർ ആൽഡിൻ  ഇസ്മയിലുമായി അദ്ദേഹം വീഡിയോ കോൺഫറൻസ് നടത്തി. ആഫ്രിക്കൻ രാജ്യമായ സുഡാനുമായി ഇന്ത്യക്ക് ഊഷ്മളബന്ധം നിലനിർത്താൻ ഇത് സഹായകരമാകുമെന്നതിൽ സംശയമില്ല.

2020  ഡിസംബർ 16, 17 തീയതികളിൽ വി . മുരളീധരൻ ഒമാൻ സന്ദർശിക്കുകയുണ്ടായി. കേന്ദ്രസഹമന്ത്രി ആയതിന് ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ യാത്രയാണിത് . ഒമാനിലെ വിദേശകാര്യ മന്ത്രിയുമായും തൊഴിൽ മന്ത്രിയുമായും അദ്ദേഹം ചർച്ചകൾ  നടത്തി. ഒമാൻ ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ, സാമൂഹികപ്രവർത്തകർ, മെഡിക്കൽ എഡ്യൂക്കേഷൻ പ്രൊഫഷണൽസ് , യോഗ ഓർഗനൈസേഷൻസ് എന്നിങ്ങനെ വിവിധ മേഖലകളിലെ പ്രമുഖരുമായും കൂടിക്കാഴ്ചകൾ നടത്തി. ഏകദേശം ആറ്  ലക്ഷത്തിൽപരം ഇന്ത്യൻ പ്രവാസികൾ ഓമനിലുണ്ട്. ഇരുരാജ്യങ്ങളും  തമ്മിലുള്ള ബദ്ധം നിലനിർത്താൻ ഇത്തരം കൂടിക്കാഴ്ചകൾ സഹായകരമാകും. വന്ദേഭാരത്  മിഷനുമായി നല്ലരീതിയിൽ സഹകരണം  പുലർത്തിയിരുന്ന രാജ്യമാണ് ഒമാൻ.

   

1958 ഡിസംബർ 12 ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്കടുത്ത് എരഞ്ഞോളി എന്ന ഗ്രാമത്തിൽ വണ്ണത്താൻ വീട്ടിൽ ഗോപാലന്റെയും വെള്ളാം വെള്ളി ദേവകിയുടേയും മകനായി ജനനം. കൊടക്കലം യുപി സ്കൂളിലും തുടർന്ന് തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. തലശ്ശേരി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. സ്കൂൾ വിദ്യാഭാസകാലത്ത് തന്നെ അഖില  ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ  (എബിവിപി) പ്രവർത്തിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ശക്തമായ സ്വാധീനമുണ്ടായിരുന്ന ബ്രണ്ണൻ കോളേജിൽ  ഡിഗ്രി വിദ്യാർത്ഥിയായിരുന്നപ്പോൾ എബിവിപിയിൽ ഒരു വിദ്യാർത്ഥി നേതാവായി അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.1978 ൽ എബിവിപിയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1980ൽ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.  1975 മുതൽ 1977 വരെ രണ്ട് വർഷക്കാലത്തോളം നിലനിന്നിരുന്ന  ഇന്ത്യാ രാഷ്ട്രീയചരിത്രത്തിലെ തന്നെ കറുത്ത അദ്ധ്യായമായ അടിയന്തരാവസ്ഥാ കാലഘട്ടത്തിലാണ് ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ  രാഷ്ട്രീയ രംഗപ്രവേശം നടത്തുന്നത്. 1983 മുതൽ മുരളീധരൻ ദേശീയ സെക്രട്ടറിയാകുന്നതിന് മുമ്പ് 11 വർഷം എബിവിപിയുടെ സ്റ്റേറ്റ് ഓർഗനൈസേഷണൽ സെക്രട്ടറിയായും പിന്നീട് വിദ്യാർത്ഥി സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. രണ്ട് തവണ ബിജെപി കേരള സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപിയായ മുരളീധരൻ ആന്ധ്രാപ്രദേശിന്റെ ജനറൽ സെക്രട്ടറിയാണ്.

അച്ഛന്റെ മരണത്തിനെ തുടർന്ന് കുടുംബഭാരം ഏറ്റെടുത്ത മുരളീധരൻ ജില്ലാ വ്യവസായ കേന്ദ്രത്തിൽ എൽഡി ക്ലർക്കായി സേവനമനുഷ്ഠിച്ചു. പിന്നീട് മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിനായി  ജോലി ഉപേക്ഷിച്ച അദ്ദേഹം 1983 ൽ 25 ആം വയസ്സിൽ എബിവിപിയുടെ സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987 മുതൽ 1990 വരെ എബിവിപിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി അധിക ചുമതലയും വഹിച്ചു.

1998 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വെങ്കയ്യ നായിഡുവിനെ ന്യൂഡൽഹിയിലെ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പിൽ  സഹായിക്കാൻ നിയോഗിച്ചപ്പോഴാണ്  ബിജെപിയിലേക്കുള്ള അദ്ദേഹത്തിന്റെ  ഔദ്യോഗിക പ്രവേശനം.1999 – ൽ, അടൽ ബിഹാരി വാജ്‌പേയി സർക്കാർ അധികാരമേറ്റ ശേഷം, മുരളീധരനെ ഇന്ത്യാ ഗവൺമെന്റിന്റെ യുവജനകാര്യ കായിക വകുപ്പിന് കീഴിൽ നെഹ്രു യുവ കേന്ദ്ര വൈസ് ചെയർമാനായി നിയമിച്ചു. 2002 മുതൽ 2004 വരെ അദ്ദേഹം നെഹ്‌റു യുവ കേന്ദ്രത്തിന്റെ ഡയറക്ടർ ജനറലായിരുന്നു. മുരളീധരൻ 2006 മുതൽ സംസ്ഥാന ബിജെപിയുടെ വൈസ് പ്രസിഡണ്ടായിരുന്നു . പിന്നീട് 2010 ലും 2013 ലും സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും 2015 വരെ ഈ പദവിയിൽ തുടരുകയും ചെയ്തു. 2009 ൽ കോഴിക്കോട് നിന്ന് ലോക്‌സഭയ്ക്ക് ഭാഗ്യം പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു . 2018 ൽ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാ എംപിയായി.

കോവിഡ്  മഹാമാരിയുടെ വ്യാപനത്തോട് കൂടി പ്രവാസികളെ നാട്ടിലെത്തിക്കാൻ   2020 മെയ് 7 ന് ഭാരത  സർക്കാർ “വന്ദേ ഭാരത് മിഷൻ” എന്ന പേരിൽ ഒരു  പരിപാടി ആരംഭിച്ചു. ഇതിൽ എയർ ഇന്ത്യ വഴിയും കുറഞ്ഞ ചെലവിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് വഴിയുമുള്ള വിമാന സർവീസുകൾ ഉൾപ്പെടുത്തി.ഈ പ്രവർത്തനത്തിൽ ഒരു പ്രധാനപങ്ക് വഹിച്ച വ്യക്തിയാണദ്ദേഹം.

ഷീജ നായർ

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.