ഫൈസര്‍ വാക്സിനെതിരെ അമേരിക്കയിലും ബ്രിട്ടനിലും കര്‍ശന മുന്നറിയിപ്പ്

അമേരിക്കയില്‍ കൊവിഡിനെതിരായ ഫൈസര്‍ വാക്സിന് സ്വീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സി. മുഖത്തെ പേശികള്‍ താത്ക്കാലികമായി തളര്‍ന്നു പോകുന്ന രോഗമാണ് ബെല്‍സ് പാല്‍സി. ബ്രിട്ടനില്‍ വാക്സിന് സ്വീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അലര്‍ജിക്ക് പുറമേ ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു. രണ്ട് പേരും അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവരാണ്. ഇതിനെ തുടര്‍ന്ന് സാരമായ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഫൈസര്‍- ബയോണ്‍ടെക് കൊവിഡ് വാക്സിന് ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതര്‍ നിര്‍ദേശിച്ചു.
Photo Courtesy : Google/ images are subject to copyright