ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2002 മുതല്‍ 2018 വരെ നീണ്ട കരിയറില്‍ 35കാരനായ പാര്‍ത്ഥിവ് ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 934 റണ്‍സും ഏകദിനങ്ങളില്‍ 736 റണ്‍സും ടി20യില്‍ 36 റണ്‍സുമാണ് പാര്‍ത്ഥിവ് പട്ടേല്‍ നേടിയത്.

ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ടീ​മി​ല്‍ പ​തി​നേ​ഴാം വ​യ​സി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാനാണ് പാ​ര്‍​ഥി​വ് പ​ട്ടേ​ല്‍. ഇ​ന്ത്യ​യി​ല്‍ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് സീ​സ​ണ്‍ ആ​രം​ഭി​ക്കാ​നി​രി​ക്കേ​യാ​ണ് ഗു​ജ​റാ​ത്ത് നാ​യ​ക​നാ​യ പാ​ര്‍​ഥി​വ് ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞ​ത്.

2002ല്‍ ടെസ്റ്റില്‍ അരങ്ങേറുമ്ബോള്‍ 17 വയസും 152 ദിവസവുമായിരുന്നു പാര്‍ത്ഥിവിനുണ്ടായിരുന്നത്. 2018 ജനുവരിയില്‍ ജൊഹന്നാസ്ബെര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു ഇന്ത്യക്കായി അവസാനം കളിച്ചത്.

ഉ​യ​ര്‍​ന്ന സ്കോ​ര്‍ 95. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ 27 സെ​ഞ്ചു​റി​ക​ളും 62 അ​ര്‍​ധ സെ​ഞ്ചു​റി​ക​ളും ഉ​ള്‍​പ്പ​ടെ 11,240 റ​ണ്‍സ് സ്കോ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഐപിഎല്ലില്‍ ആറ് ടീമുകള്‍ക്കായി കളിച്ച താരം മൂന്ന് തവണ കിരീടം നേടിയ ടീമിന്‍റെ ഭാഗമായിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനൊപ്പം രണ്ടു തവണയും ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ഒരു തവണയുമായിരുന്നു കിരീട നേട്ടം.

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.