വിശ്വവിഖ്യാത ഫുട്ബാളര്‍ മറഡോണയുടെ ചിത്രം ആലേഖനം ചെയ്ത ബാങ്ക് നോട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങി അര്‍ജന്‍റീന

വിടവാങ്ങിയ വിശ്വവിഖ്യാത ഫുട്ബാളര്‍ മറഡോണയുടെ ചിത്രം ആലേഖനം ചെയ്ത ബാങ്ക് നോട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അര്‍ജന്‍റീന. 1986 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ നൂറ്റാണ്ടിൻറെ ഗോളിലേക്കുള്ള ഓട്ടവും മറഡോണയുടെ ചിത്രവുമാകും 1000 പെസോ നോട്ടില്‍ ആലേഖനം ചെയ്യപ്പെടുക. 2021 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കുന്ന 1000 പെസോയോ അതിന് മുകളിലോ ഉള്ള വലിയ നോട്ടുകളില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും മറഡോണയുടെ സ്മരണാർത്ഥം അച്ചടിക്കാനാണ് നിര്‍ദേശം. ഒരു വശത്ത് ഡീഗോ മറഡോണയുടെ ചിത്രവും മറുവശത്ത് 1986 ജൂണ്‍ 22ന് മെക്സിക്കോയില്‍ അഞ്ച് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നേടിയ രണ്ടാം ഗോളിൻറെ ചിത്രവും അച്ചടിക്കാനാണ് പദ്ധതി. ഡുരംഗോയുടെ പ്രമേയം സെനറ്റ് അംഗീകരിച്ചാല്‍ 2021ല്‍ മറഡോണയുടെ ചിത്രം ആലേഖനം ചെയ്ത നോട്ടുകളാകും അര്‍ജന്‍റീനയില്‍ അച്ചടിക്കുക. താരത്തിൻറെ സ്മരണക്കായി അടുത്ത വര്‍ഷം തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright