ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റു​ടെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് വി​രാ​ട് കോ​ഹ്‌​ലി.

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റു​ടെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് വി​രാ​ട് കോ​ഹ്‌​ലി.

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റു​ടെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് വി​രാ​ട് കോ​ഹ്‌​ലി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 12000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കൊഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്.ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

251-ാം ഏ​ക​ദി​ന​ത്തി​ലാ​ണ് കോ​ഹ്‌​ലി ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 43 സെ​ഞ്ചു​റി​യും 59 അ​ര്‍​ധ സെ​ഞ്ചുറി​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​റ് ബാ​റ്റ്‌​സ്മാ​ന്മാ​രാ​ണ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഇ​തു​വ​രെ 12,000 റ​ണ്‍​സ് പി​ന്നി​ട്ട​ത്. 309 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ നി​ന്ന് ഈ ​നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ സ​ച്ചി​നാ​യി​രു​ന്നു ഇ​തു​വ​രെ മു​ന്‍​പി​ലു​ണ്ടാ​യി​രു​ന്ന​ത്.

മൂന്നാം സ്ഥാനത്ത് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ്. 314 ഇന്നിംഗ്‌സുകളിലായിട്ടാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. 336 ഇന്നിംഗ്‌സില്‍ 1200ലെത്തിയ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയാണ് തൊട്ടുപിന്നില്‍. കൂടാതെ സ​ന​ത് ജ​യ​സൂ​ര്യ, മ​ഹേ​ല ജ​യ​വ​ര്‍​ധ​ന എ​ന്നീ താ​ര​ങ്ങ​ളാ​ണ് ഏ​ക​ദി​ന​ത്തി​ല്‍ 12,000 റ​ണ്‍​സ് എ​ന്ന നേ​ട്ടം പി​ന്നി​ട്ടി​ട്ടു​ള്ള​ത്.

സ​ച്ചി​ന്‍റെ മ​റ്റൊ​രു റി​ക്കാ​ര്‍​ഡ് കൂ​ടി കോ​ഹ്ലി​യെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. കാ​ന്‍​ബ​റ​യി​ല്‍ സെ​ഞ്ചു​റി നേ​ടാ​നാ​യാ​ല്‍ ഓ​സ്ട്രേ​ലിയ്‌ക്കെ​തി​രേ കോ​ഹ്‌​ലി​ക്ക് ഒ​മ്പ​ത് ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​കും. ഒമ്പ​തു സെ​ഞ്ചു​റി​ക​ളു​മാ​യി സ​ച്ചി​ന്‍ നി​ല​വി​ല്‍ കോ​ഹ്ലി​യേ​ക്കാ​ള്‍ ഒ​രു പ​ടി മു​ന്നി​ലാ​ണ്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.