ചെമ്മീൻ കട്‌ലെറ്റ്

ചെമ്മീൻ കട്‌ലെറ്റ്

 

ചേ​രു​വ​കൾ

ചെമ്മീൻ – 500 ഗ്രാം
നാ​ര​ങ്ങാ​നീ​ര് – ഒ​രു ടീ​സ്‌​പൂൺ
ഉ​രു​ള​ക്കി​ഴങ്ങ് – രണ്ടെണ്ണം
പ​ച്ച​മു​ള​ക് – രണ്ട്
സ​വാള – ഒന്ന്​
മഞ്ഞൾ​പ്പൊ​ടി – ഒരു നുള്ള്
കു​രു​മു​ള​കുപ്പൊ​ടി – കാൽ ടീസ്പൂൺ
മു​ള​കു​പ്പൊ​ടി – കാൽ ടീസ്പൂൺ
ഗരംമസാല​പ്പൊ​ടി – കാൽ ടീസ്പൂൺ
മു​ട്ട വെ​ള്ള – 2 മു​ട്ട​യു​ടെ
റൊ​ട്ടി​പ്പൊ​ടി – കാൽകപ്പ്
ഉ​പ്പ് – പാ​ക​ത്തി​ന്
എ​ണ്ണ – വ​റു​ക്കാൻ ആവശ്യത്തിന്

ത​യ്യാ​റാ​ക്കു​ന്ന​വി​ധം

ചെമ്മീൻ വൃ​ത്തി​യാ​ക്കി ക​ഴു​കി​വ​യ്‌ക്കു​ക. ഒരു ചീനച്ചട്ടിയിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി ഇതിലേക്ക് ചെമ്മീൻ ചേർത്തിളക്കുക. ചെമ്മീനിൻ്റെ നിറം മാറിവരുമ്പോൾ മ​ഞ്ഞൾപ്പൊടി, ഉ​പ്പ്, ഗരംമസാല​പ്പൊ​ടി, മു​ള​കു​പ്പൊ​ടി, കു​രു​മു​ള​കുപ്പൊ​ടി എ​ന്നിവ ചേർ​ക്കു​ക. ഇ​ത് ഒ​രു ബൗ​ളി​ലേക്ക് മാറ്റി ചൂടാറുമ്പോൾ നാ​ര​ങ്ങാനീ​രും ഉ​രു​ള​ക്കി​ഴ​ങ്ങ് പുഴുങ്ങി പൊടിച്ചതും പ​ച്ച​മു​ള​കും സ​വാ​ള​യും മ​ല്ലി​യി​ല​യും ചേർ​ത്ത് വ​യ്‌ക്കു​ക. ഇ​നി 1 ടീസ്‌പൂൺ എ​ണ്ണ​യും ചേർ​ത്ത് ഇ​ള​ക്കി കു​ഴ​ച്ച് ഒ​രേ വ​ലു​പ്പ​ത്തി​ലു​ള്ള ഉ​രു​ള​കൾ ആ​ക്കി കട്‌ലെറ്റിൻ്റെ രൂപത്തിൽ പരത്തി മു​ട്ട വെ​ള്ളയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ ഓ​രോ​ന്നാ​യി​ട്ട് വ​റു​ത്ത് ബ്രൗൺ നി​റ​മാ​ക്കി കോ​രു​ക. രുചികരമായ ചെമ്മീൻ കട്‌ലെറ്റ് തയ്യാർ.

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.