ദേശീയ പണിമുടക്ക്; കേരളത്തില്‍ ഹര്‍ത്താലായി മാറി

ദേശീയ പണിമുടക്ക്; കേരളത്തില്‍ ഹര്‍ത്താലായി മാറി

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയുളവാക്കി. വാണിജ്യ കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. പൊതുഗതാഗതവും നിശ്ചലമായി. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ജോലിക്കെത്തിയത്.

എല്ലാ തൊഴില്‍ മേഖലയും നിശ്ചമായ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് അക്ഷരാര്‍ത്ഥത്തില്‍ ഹര്‍ത്താലായി മാറുകയായിരുന്നു. ഐ.ടി മേഖലയുടെ കൂടി പിന്തുണയോടെയായിരുന്നു പണിമുടക്ക്. മിക്കവരും വര്‍ക് ഫ്രം ഹോം സംവിധാനത്തിലായതിനാല്‍ ഐ.ടി മേഖലയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. കൊച്ചിയില്‍ സെസ് മേഖലയിലടക്കം ജീവനക്കാരുടെ എണ്ണം കുറഞ്ഞു. മറ്റിടങ്ങളില്‍ നിന്നെത്തി കൊച്ചി നഗരത്തില്‍ കുടുങ്ങിയവരെ പൊലീസ് വീടുകളിലെത്തിച്ചു.

സംസ്ഥാനത്തുടനീളം പൊതുഗതാഗതം നിശ്ചലമായിരുന്നു. എന്നാല്‍ എവിടെയും വാഹനങ്ങള്‍ തടയുകയോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. 4,800ലേറെ ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ഹാജര്‍ നില 17 മാത്രമായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്‍കം ടാക്‌സ് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി.

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.