‘നിവര്‍’ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നും കനത്ത നാശം വിതക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്; 13 ജില്ലകളില്‍ നാളെയും പൊതു അവധി പ്രഖ്യാപിച്ചു.

‘നിവര്‍’ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നും കനത്ത നാശം വിതക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്; 13 ജില്ലകളില്‍ നാളെയും പൊതു അവധി പ്രഖ്യാപിച്ചു.

‘നിവര്‍’ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നും കനത്ത നാശം വിതക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ക്കും കൃഷികള്‍ക്കും നാശം വിതക്കും. പുതുച്ചേരിയിലും കാരയ്ക്കലിലുമാകും ഏറ്റവും തീവ്രമായി കാറ്റ് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു. ഇന്ന് അര്‍ധരാത്രിയോടെയാകും കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലായി കാറ്റ് തീരം തൊടുക.

തീരത്തെത്തുമ്പോള്‍ മണിക്കൂറില്‍ 130 കി.മീ മുതല്‍ 145 കി.മീ വരെ വേഗമാണ് കാറ്റിന് പ്രവചിക്കുന്നത്. തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കാറ്റ് കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പുണ്ട്. 13 ജില്ലകളില്‍ നാളെയും പൊതു അവധി പ്രഖ്യാപിച്ചു. നിരവധി ജില്ലകളില്‍ ബസ് ഗതാഗതം നിര്‍ത്തിയിരിക്കുകയാണ്.

ചെന്നൈക്ക് സമീപത്തെ ചെമ്പരമ്പക്കം തടാകം സംഭരണശേഷിയുടെ 80 ശതമാനം പിന്നിട്ടതിനെ തുടര്‍ന്ന് ഏഴ് ഗേറ്റുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുകയാണ്. കനത്ത മഴയാണ് തമിഴ്നാട്ടില്‍ പലയിടങ്ങളിലായി അനുഭവപ്പെടുന്നത്.

ദക്ഷിണ റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 24 ഫ്ലൈറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.