“നി​വാ​ര്‍” അ​തിതീ​വ്രചുഴലിക്കാറ്റായി മാറും

“നി​വാ​ര്‍”  അ​തിതീ​വ്രചുഴലിക്കാറ്റായി മാറും

വരുന്ന 12 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നി​വാ​ര്‍ അ​തിതീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെന്നും മ​ണി​ക്കൂ​റി​ല്‍ 145 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റു​വീ​ശാ​നാ​ണ് സാ​ധ്യ​തയെന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ചെ​ന്നൈ ഉ​ള്‍​പ്പെ​ടെ ഏ​ഴു ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശും. ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ ക​ന​ത്ത​മ​ഴ പെ​യ്യു​ക​യാ​ണ്. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ പു​ന​ര​ധി​വാ​സ കേന്ദ്രങ്ങളി​ലേ​ക്കു മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ന​ഗ​ര​ത്തി​ലെ ത​ടാ​ക​വും നിറഞ്ഞുകവിയാറായിട്ടുണ്ട്. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു​ള്ള 12 വി​മാ​ന​ങ്ങ​ള്‍ കൂ​ടി റ​ദ്ദാ​ക്കി. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​ത്യേ​ക ക​ണ്‍​ട്രോ​ണ്‍ റൂം ​തൂ​റ​ക്കു​ക​യും ചെ​യ്തു. പു​തു​ക്കോ​ട്ട, ത​ഞ്ചാ​വൂ​ര്‍, ക​ട​ലൂ​ര്‍, വി​ഴു​പ്പു​റം, ചെ​ങ്ക​ല്‍​പ്പ​ട്ട്, നാ​ഗ​പ​ട്ട​ണം തു​ട​ങ്ങി ഏ​ഴു ജി​ല്ല​ക​ളി​ല്‍ ട്രെ​യി​ന്‍, ബ​സ് തു​ട​ങ്ങി​യ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright      

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.