വി​വാ​ദ​മാ​യ പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോഗം തീ​രു​മാ​നി​ച്ചു.

വി​വാ​ദ​മാ​യ പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോഗം തീ​രു​മാ​നി​ച്ചു.

വി​വാ​ദ​മാ​യ പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോഗം തീ​രു​മാ​നി​ച്ചു. ഭേ​ദ​ഗ​തി റ​ദ്ദാ​ക്കാ​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ് ഗ​വ​ര്‍​ണ​റു​ടെ അം​ഗീ​കാ​ര​ത്തിനായി അ​യ​യ്ക്കും.

മാ​ധ്യ​മ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും ഉ​യ​ര്‍​ത്തി​യ പ്ര​തി​ഷേ​ധം പ​രി​ഗ​ണി​ച്ചു ഇന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ വ്യാ​പ​ക വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. ഇതേത്തുടർന്ന് ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടാതെ സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വം ഇ​ട​പെ​ടു​ക​യും നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്‌തിരുന്നു.

എതിര്‍പ്പുകള്‍ കടുത്തതോടെ രണ്ടുദിവസംകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ പിന്‍മാറ്റം. നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​ല്ലെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ വി​ശ​ദ ച​ര്‍​ച്ച ന​ട​ത്തി​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​ഭി​പ്രാ​യം തേ​ടി​യും തു​ട​ര്‍​ന​ട​പ​ടി തീ​രു​മാ​നി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചി​രു​ന്നു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.