ഇന്ത്യയിൽ കോവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് ഇന്ന് തുടക്കം

ഇന്ത്യയിൽ  കോവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് ഇന്ന് തുടക്കം

ഇന്ത്യയിൽ കോവാക്സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് ഇന്ന് തുടക്കം കുറിക്കും. ഹരിയാനയില്‍ നടക്കുന്ന വാക്സിന്‍ പരീക്ഷണത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കുംഇന്ത്യയുടെ വാക്‌സിനുകളില്‍ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത് കോവാ‌ക്‌സിന്‍ മാത്രമാണ്. അഞ്ച് വാക്സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഓക്സ്ഫര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്ര സിനിക, കാഡില തുടങ്ങിയ വാക്സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്..നിരീക്ഷണത്തിനായി ഡോക്‌ടര്‍മാരുടെ വിദഗ്‌ധ സംഘവുമുണ്ടാകും. ആസ്ട്ര സിനിക വാക്‌സിനും ഏതാണ്ട് മൂന്നാമത് പരീക്ഷണഘട്ടം പൂര്‍ത്തിയാക്കാറായിട്ടുണ്ട്. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഡോ.റെഡ്‌ഡീസ് ലബോറട്ടറിയില്‍ വൈകാതെ ആരംഭിക്കും.

Photo Courtesy : Google/ images are subject to copyright      

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.