വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ പണമിടപാടുകളും നടത്താം; തികച്ചും സൗജന്യമെന്ന് മാർക്ക് സക്കർബർഗ്.

വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ പണമിടപാടുകളും നടത്താം; തികച്ചും സൗജന്യമെന്ന് മാർക്ക് സക്കർബർഗ്.

മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ പണമിടപാടുകളും നടത്താം. ഇതിനായുള്ള വാട്‌സ്പ്പ് പേയ്‌മെന്റ് സര്‍വീസിന് പണമിടപാടുകള്‍ നടത്താന്‍ ആവശ്യമായ യുപിഐ സേവനം ഉപയോഗിക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇക്കാര്യം വ്യക്കമാക്കിയത്. 

രാജ്യത്തെ 40 കോടി വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്കാണ് പുതിയ തീരുമാനം പ്രയോജനം ചെയ്യുക. വാട്‌സ്‌ആപ്പ് വഴി പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

ഇന്ന് മുതല്‍, ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വാട്ട്സ്‌ആപ്പ് വഴി പണം അയയ്ക്കാന്‍ കഴിയും. സുരക്ഷിത പേയ്മെന്റ് അനുഭവം ഒരു സന്ദേശം അയയ്ക്കുന്നതുപോലെ തന്നെ പണം കൈമാറുന്നത് എളുപ്പമാക്കുന്നു. നേരിട്ട് പണമായി കൈമാറാതെയും ബാങ്കിലേക്ക് പോകാതെയും ആളുകള്‍ക്ക് സുരക്ഷിതമായി പണം അയയ്ക്കാം, അതുമല്ലെങ്കില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന സാധനങ്ങള്‍ക്ക് അനായാസം പണം അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യാം.

രണ്ടുവര്‍ഷമായി പേയ്‌മെന്റ് സര്‍വീസ് അനുമതിക്കായി കാത്തിരിക്കുകയായിരുന്നു വാട്‌സ്‌ആപ്പ്. വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് 160 ബാങ്കുകള്‍ വഴി പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതമായുള്ള പണമിടപാട് നടത്താന്‍ സാധിക്കുമെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

യുപിഐ സേവനം സപ്പോര്‍ട്ട് ചെയ്യുന്ന ഏത് ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പണമിടപാട് നടത്താന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെ മുന്‍നിര ബാങ്കുകളുടെ അക്കൗണ്ടുടമകള്‍ക്ക് വാട്‌സ്‌ആപ്പ് പേയ്‌മെന്റ് സര്‍വീസ് പ്രയോജനപ്പെടുത്താന്‍ സാധിക്കും.

വാട്ട്സ്‌ആപ്പിലെ എല്ലാ സവിശേഷതകളെയും പോലെ, പേയ്മെന്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഓരോ പേയ്മെന്റിനും വ്യക്തിഗത യുപിഐ പിന്‍ നല്‍കുന്നത് ഉള്‍പ്പെടെ ശക്തമായ സുരക്ഷയും സ്വകാര്യതാ തത്വങ്ങളും ഉപയോഗിച്ചാണ്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പില്‍ ആളുകള്‍ക്ക് വാട്ട്സ്‌ആപ്പിലെ പേയ്മെന്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

വാട്‌സാപ്പ് പേയുടെ വരവ് ഇന്ത്യയില്‍ പേടിഎം, ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ പേ, വാള്‍മാര്‍ട്ടിന്റെ ഫോണ്‍പെ, ആമസോണ്‍.കോമിന്റെ ആമസോണ്‍ പേ, കൂടാതെ മറ്റ് ഡസന്‍ കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് വെല്ലുവിളിയാകും.

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.