കോവിഡ്​ 19ന്​ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവുമായി കേന്ദ്രസര്‍ക്കാര്‍.

കോവിഡ്​ 19ന്​ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവുമായി കേന്ദ്രസര്‍ക്കാര്‍.

കോവിഡ്​ 19ന്​ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവുമായി കേന്ദ്രസര്‍ക്കാര്‍. ഓവര്‍സീസ്​ സിറ്റിസണ്‍ ഓഫ്​ ഇന്ത്യ, പേഴ്​സണ്‍ ഓഫ്​ ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ) എന്നിവര്‍ക്ക്​ ഇന്ത്യയിലേക്ക്​ ഇനി യാത്ര നടത്താം. ടൂറിസ്​ വിസ ഒഴികെ വിദേശികള്‍ക്കുള്ള മറ്റ്​ വിസകളും പുനഃസ്ഥാപിച്ചു. കൂടാതെ വന്ദേഭാരത്​ മിഷൻ്റെ ഭാഗമായി എത്തുന്ന വിമാനങ്ങള്‍ക്കും വ്യോമയാന മന്ത്രാലയം അനുമതി നല്‍കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ഇളവ്​ ബാധകമാണ്​.

ഇളവുകളുടെ ഭാഗമായി ഇന്ത്യയിലെത്തുന്നവര്‍ ആരോഗ്യവകുപ്പിൻ്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്​. അതേസമയം, ഇലക്​ട്രോണിക്​ വിസ, ടൂറിസ്​റ്റ്​ വിസ, മെഡിക്കല്‍ വിസ എന്നിവ​യൊന്നും പുനഃസ്ഥാപിച്ചിട്ടില്ല. ഇത്തരം വിസകളുടെ കാലാവധി പൂര്‍ത്തിയായ ആരെങ്കിലും ഇന്ത്യയിലുണ്ടെങ്കില്‍ അത്​ നീട്ടി ലഭിക്കുവാനായി ബന്ധപ്പെട്ട ഏജന്‍സിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കിയിട്ടുണ്ട്​.

മാര്‍ച്ച്‌​ 25ന്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ്​ രാജ്യത്തേക്ക്​ വിദേശത്ത്​ നിന്നും എത്തുന്നവരെ സര്‍ക്കാര്‍ നിയന്ത്രിച്ചത്​. ലോക്​ഡൗണ്‍ പ്രഖ്യാപനത്തിന്​ പിന്നാലെ വിവിധതരം വിസകള്‍ക്ക്​ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ലോക്​ഡൗണിനെ തുടര്‍ന്ന്​ നിര്‍ത്തിവെച്ച അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ ഇനിയും പുനഃരാരംഭിച്ചിട്ടില്ല.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.