നടി ആക്രമിക്കപ്പെട്ട് കേസില്‍ നീതികിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യുസിസി.

നടി ആക്രമിക്കപ്പെട്ട് കേസില്‍ നീതികിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യുസിസി.

നടി ആക്രമിക്കപ്പെട്ട് കേസില്‍ നീതികിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടറീവ്(ഡബ്ല്യുസിസി). തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം തുടർന്നാൽ ദുസ്സഹമാണ്.

ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് തങ്ങള്‍ അഭ്യര്‍ഥിക്കുന്നുവെന്ന് വുമണ്‍ ഇന്‍ സിനിമ കലക്ടറീവ് പ്രവര്‍ത്തകര്‍ ആവശ്യപ്പട്ടു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിൻ്റെ മാത്രം ഉത്തരവാദിത്വമല്ലഎന്നും അവർ കൂട്ടി ചേർത്തു.

അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്നും അവർ അഭ്പ്രായപ്പെട്ടു. .ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല അതിനാല്‍ കോടതി തന്നെ മാറ്റണം എന്നും അവർ ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യുസിസി കേള്‍ക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നതായിഅറിയുന്നുവെന്നും ഡബ്ല്യുസിസി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.