മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമം; ബോളിവുഡ്​ നടി കങ്കണ റണാവത്തിനും സഹോദരി ര​ങ്കോലി ചാണ്ഡലിനുമെതിരെ കേസെടുക്കാന്‍ ​ബാന്ദ്ര മജിസ്​ട്രേറ്റ്​ കോടതി ഉത്തരവിട്ടു.

മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമം; ബോളിവുഡ്​ നടി കങ്കണ റണാവത്തിനും സഹോദരി ര​ങ്കോലി ചാണ്ഡലിനുമെതിരെ കേസെടുക്കാന്‍ ​ബാന്ദ്ര മജിസ്​ട്രേറ്റ്​ കോടതി ഉത്തരവിട്ടു.

ബോളിവുഡ്​ നടി കങ്കണ റണാവത്തിനും സഹോദരി ര​ങ്കോലി ചാണ്ഡലിനുമെതിരെ കേസെടുക്കാന്‍ ​ ബാന്ദ്ര മജിസ്​ട്രേറ്റ്​ കോടതി ഉത്തരവിട്ടു. ഹിന്ദുക്കള്‍ക്കും മുസ്​ലിംകള്‍ക്കുമിടയില്‍ സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ്​ കേസ്​ എന്നാണ് റിപ്പോര്‍ട്ട്.

സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വിഴി വര്‍ഗീയത പടര്‍ത്താനും സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. സിനിമ കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നെസ് ട്രെയിനറുമായ മുന്നവറലി സയ്യിദാണ് പരാതി നല്‍കിയത്.

കങ്കണയും സഹോദരിയും കുറ്റം ചെയ്തിട്ടുണ്ടെന്ന് പരാതിയുടെ പ്രാഥമിക പരിശോധനയില്‍ തന്നെ കോടതി പറഞ്ഞു. മുംബൈയെ പാക് അധീന കശ്മീരുമായി താരതമ്യപ്പെടുത്തിയക്കം കങ്കണ നടത്തിയ വിദ്വേഷ ട്വീറ്റുകള്‍ പരാതിക്കാരന്‍ കോടതിക്ക് മുമ്ബാകെ എത്തിച്ചിരുന്നു.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിൻ്റെ മരണത്തിന് പിന്നാലെയാണ് കങ്കണ സോഷ്യല്‍ മീഡിയയിലൂടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധാകേന്ദ്രമായി മാറിയത്. കേന്ദ്ര സര്‍ക്കാറിനോടും സംഘ്പരിവാര്‍ ആശയങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നതയായിരുന്നു കങ്കണയുടെ ട്വീറ്റുകളിലേറെയും. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്, ശിവസേന സഖ്യസര്‍ക്കാറിനെതിരേയും കങ്കണ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 153 എ(വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍), 295എ( മതവികാരം വ്രണപ്പെടുത്തല്‍), 124എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ്​ കേസെടുക്കുക​.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.