റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്​ഫുട്​നിക്​ അഞ്ചിൻ്റെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡ്രഗ്​ കണ്‍ട്രോളര്‍ ജനറലിൻ്റെ അനുമതി.

റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്​ഫുട്​നിക്​ അഞ്ചിൻ്റെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡ്രഗ്​ കണ്‍ട്രോളര്‍ ജനറലിൻ്റെ അനുമതി.

റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്​ഫുട്​നിക്​ അഞ്ചിൻ്റെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡ്രഗ്​ കണ്‍ട്രോളര്‍ ജനറലിൻ്റെ അനുമതി ലഭിച്ചു. രണ്ടാംഘട്ട പരീക്ഷണം നടത്താന്‍ ഡോ.റെഡ്ഡി ഗ്രൂപ്പി​നാണ് അനുമതി ലഭിച്ചത്​. നേരത്തെ വാക്​സിന്‍ പരീക്ഷണത്തിന്​ ഏജന്‍സി അനുമതി നിഷേധിച്ചിരുന്നു.

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചായിരിക്കും വാക്​സിന്‍ പരീക്ഷണം നടത്തുകയെന്ന്​ ഡോ.റെഡ്ഡി ഗ്രൂപ്പ്​ അറിയിച്ചിട്ടുണ്ട്​. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വാക്​സിന്‍ പരീക്ഷണം നടത്തു​മ്പോൾ പ്രശ്​നങ്ങളെ കുറിച്ച്‌​ ഡി.സി.ജി.ഐ ആശങ്കയറിയിച്ചിരുന്നു.

സ്​ഫുട്​നിക്​ അഞ്ച്​ വാക്​സിന്‍ കുറഞ്ഞ ആളുകളിലാണ്​ റഷ്യയില്‍ പരീക്ഷണം നടത്തിയത്​. തുടര്‍ന്ന്​ വാക്​സിന്​ റഷ്യന്‍ സര്‍ക്കാര്‍ പെ​ട്ടെന്ന്​ തന്നെ അംഗീകാരം നല്‍കുകയായിരുന്നു. 40,000 പേരില്‍ വാക്​സിൻ്റെ മൂന്നാംഘട്ട പരീക്ഷണമാണ്​ ഇപ്പോള്‍ റഷ്യയില്‍ നടക്കുന്നത്​.

കഴിഞ്ഞ സെപ്​റ്റംബറിലാണ്​ വാക്​സിന്‍ പരീക്ഷണം നടത്താന്‍ റെഡ്ഡി ഗ്രൂപ്പുമായി റഷ്യന്‍ ഡയറക്​ട്​ ഇന്‍വെസ്​റ്റ്​മെന്‍റ്​ ഫണ്ട്​ കരാറൊപ്പിട്ടത്​. ഇന്ത്യയില്‍ സ്​ഫുട്​നിക്​ അഞ്ചി​ൻ്റെ 100 മില്യണ്‍ ഡോസുകള്‍ വിതരണം ചെയ്യാനാണ്​ റഷ്യയുടെ പദ്ധതി.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.