വിജയ് സേതുപതിക്കെതിരേ തമിഴ്നാട്ടില്‍ പ്രതിഷേധം: മുരളീധരനാവുന്ന വിജയ് സേതുപതിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം.

വിജയ് സേതുപതിക്കെതിരേ തമിഴ്നാട്ടില്‍ പ്രതിഷേധം: മുരളീധരനാവുന്ന വിജയ് സേതുപതിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം.

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് ആയി ഒരുങ്ങുന്ന ‘800’ സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മുത്തയ്യ മുരളീധരനായി വേഷമിടുന്ന വിജയ് സേതുപതിയെ ബഹിഷ്‌ക്കരിക്കണം എന്ന ക്യാമ്ബെയ്ന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹാഷ് ടാ​ഗ് ക്യാമ്പയിനുകളടക്കം താരത്തിനും ചിത്രത്തിനുമെതിരെ സജീവമാണ്.

ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ പ്രഖ്യാപിച്ച സിനിമയാണ് ഇത്. മുത്തയ്യ മുരളീധരന്‍ പരിശീലകനായുള്ള സണ്‍ റൈസേഴ്സ് ഹൈദരാബാദും ചെന്നൈയും തമ്മിലുള്ള മല്‍സരദിവസമാണ് 800 എന്ന പേരിലുള്ള ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. മത്സരത്തില്‍ ചെന്നൈ, ഹൈദരാബാദിനെ തോല്‍പ്പിച്ചു. അതിനു പിന്നാലെയാണ് സിനിമയ്ക്കെതിരേയും വിജയ് സേതുപതിക്കെതിരേയും ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടത്.

‘ഷെയിം ഓണ്‍ യൂ’, ‘ബോയ്‌കോട്ട് വിജയ് സേതുപതി’, ‘തമിഴ്‌സ് ബോയ്‌കോട്ട് വിജയ് സേതുപതി’ എന്ന ഹാഷ്ടാഗുകള്‍ ട്രെന്‍ഡിംഗ് ആവുകയാണ്. സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയില്‍ ഒരു തമിഴ്‌നാട്ടുകാരന്‍ വേഷമിടുന്നത് അപമാനമാണെന്നും വിമര്‍ശകര്‍ പറയുന്നു.

എന്നാല്‍ ശ്രീലങ്കന്‍ രാഷ്ട്രീയവുമായി സിനിമയ്ക്ക് ഒരു ബന്ധമില്ലെന്നും മുത്തയ്യ മുരളീധരന്റെ ജീവിതം മാത്രമാണ് ചിത്രം പറയുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റ് എന്ന ചരിത്രനേട്ടം ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ചെന്നെെ സ്വദേശിയായ മതിമലര്‍ രാമമൂര്‍ത്തിയാണ് മുത്തയ്യ മുരളിധരന്റെ ഭാര്യ. ക്രിക്കറ്റ് താരത്തിന്റെ പ്രണയവും വിവാഹവുമെല്ലാം സിനിമയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. അതേസമയം മുത്തയ്യ മുരളീധരനാകാനുള്ള തയ്യാറെടുപ്പിലാണ് വിജയ് സേതുപതി. സിനിമാചരിത്രത്തില്‍ നാഴികക്കല്ലാകാന്‍ പോകുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകുന്നത് അഭിമാനമാണെന്നായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.