മണപ്പുറം മിസ് ക്വീൻ കേരള കിരീടം മിസ്. ചന്ദ്രലേഖ നാഥിന് സ്വന്തം

മണപ്പുറം മിസ് ക്വീൻ കേരള  കിരീടം മിസ്. ചന്ദ്രലേഖ നാഥിന് സ്വന്തം

 

കോവിഡ് -19 ലോക്ക് ഡൗണിന് ശേഷം  ഇതാദ്യമായാണ് രാജ്യത്ത്  സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിജീവനത്തിന് കരുത്തേകികൊണ്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരങ്ങൾ നടത്തിയത്.   .  കേരളത്തിലെ നൂറോളം അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ്  മിസ് ക്വീൻ കേരള  നടത്തിയത്.  എട്ടാമത് മണപ്പുറം മിസ് ക്വീൻ കേരള   സെപ്റ്റംബർ 30 ന് കൊച്ചിയിലെ സാജ്  എർത്ത് റിസോർട്ടിൽ വിജയകരമായി സംഘടിപ്പിച്ചു. പ്രസ്തുത മത്സരത്തിൽ  മിസ് ചന്ദ്രലേഖ നാഥ്  മണപ്പുറം മിസ് ക്വീൻ കേരള   കിരീടവും മിസ് ശ്വേത ജയറാം ഫസ്റ്റ് റണ്ണർഅപ്പ് കിരീടവും , മിസ് റീമ നായർ സെക്കന്റ്  റണ്ണർഅപ്പ് കിരീടവും കരസ്ഥമാക്കി. വിജയികളെ   പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി  ശ്രീമതി.ജെബിത അജിത്  സുവർണ്ണകിരീടം അണിയിച്ചു.

കേവലം അഴകളവുകൾ  മാത്രമല്ല, മത്സരാർഥികളുടെ  ബുദ്ധിശക്തി , മറ്റ് കഴിവുകൾ, സാമൂഹിക പ്രതിബദ്ധത എന്നിവയും കണക്കിലെടുത്താണ് വിജയികളെ തെരഞ്ഞെടുത്തത്. 

ഫാഷൻ, മോഡലിംഗ് രംഗത്തെ   പ്രശസ്തി നേടിയ വിശിഷ്ട വ്യക്തിത്വങ്ങളാണ്  ജഡ്ജിംഗ് പാനലിൽ അണിനിരന്നത്. ശ്രീ. ഹരി ആനന്ദ് (  ഡിസൈനർ ) ലക്ഷ്മി മേനോൻ (മോഡൽ) അർച്ചന  രവി (മോഡൽ) സജി മോൻ പാറയിൽ ( അഭിനേതാവ്, ഡിസൈനർ ) എന്നിവരാണ് വിജയികളെ തിരഞ്ഞെടുത്തത്.

 

പരമ്പരാഗത സാരി റൗണ്ടും  റെഡ് ഗൗൺ റൗണ്ടുമാണ് റൗണ്ടും മിസ് ക്വീൻ കേരള  മത്സരത്തിന്റെ റൗണ്ടുകൾ.

ഗ്രൂമിങ്  സെഷൻ സാജ് എർത്ത് റിസോർട്ടിൽ  നടന്നു .

 

മിസ് ക്വീൻ കേരള സബ് ടൈറ്റിൽ

 

മിസ് പേഴ്സണാലിറ്റി – എലിസബത്ത് കെസ്യ

മിസ് റാമ്പ് വാക്ക്  –  ശ്വേത ജയറാം

മിസ് ടാലന്റ്     – വിബിത വിജയൻ

മിസ്ഗ്ലാമറസ് ലുക്ക് – ചന്ദ്രലേഖ നാഥ്

മിസ് വ്യൂവേഴ്സ് ചോയ്സ് – വിബിത വിജയൻ

 മിസ്സ് സോഷ്യൽ മീഡിയ  – ശ്രീലക്ഷ്മി

 

വിജയികളെ  പറക്കാട്ട് ജ്വല്ലേഴ്സ് രൂപകൽപ്പന ചെയ്ത സുവർണ്ണ കിരീടങ്ങൾ അണിയിച്ചു. അതോടൊപ്പം വിജയികൾക്ക് ഗിഫ്റ്റുകളും സമ്മാനിച്ചു.

ഫാഷൻ രംഗത്ത് 20വർഷത്തെ പരിചയമുള്ള പെഗാസസിന്റെയും , SCAAS ന്റെ യും  സംയുക്തസംരംഭത്തിൽ സംഘടിപ്പിക്കുന്ന  ഈ പരിപാടിയുടെ മുഖ്യ  പ്രായോജകർ  മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ,DQ, എന്നിവരാണ് .  SCAAS , സാജ് എർത്ത്റിസോർട്ട്ആൻഡ്കൺവെൻഷൻ സെന്റർ,  മെഡിമിക്സ്  എന്നിവരാണ്  പവേർഡ്ബൈപാർട്ണർ.

 

ലോകത്തിലാദ്യമായി  ബിക്കിനി റൗണ്ട് ഒഴിവാക്കി രാഷ്ട്ര-അന്താരാഷ്ട്ര  സൗന്ദര്യമത്സരങ്ങൾ  സംഘടിപ്പിച്ച ആദ്യത്തെ സംഘാടകരാണ് പെഗാസസ്.  മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീൻ ഓഫ് ഇന്ത്യ, മിസ് ഏഷ്യ, മിസ് ഏഷ്യ ഗ്ലോബൽ, മിസ് ഗ്ലാംവേൾഡ് എന്നിവയാണ് കമ്പനിയുടെ മറ്റ് പ്രധാന സൗന്ദര്യമത്സരങ്ങൾ

 

രാജ്യത്തിന്റെ വൈവിധ്യവും  സമ്പന്നവുമായ സാംസ്കാരിക മൂല്യങ്ങൾ  വെളിവാക്കുന്നതിനും  ടൂറിസം പ്രോത്സാഹിപ്പിക്കുന്നതി നുമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലായ്പ്പോഴും സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ   സാരഥ്യം വഹിക്കുന്നതെന്നത് രണ്ട് വനിതകളാണ്  എന്നതും  ശ്രദ്ധേയമാണ്.

യുണിക്ക് ടൈംസ്, ജസ്റ്റ്ഷൈൻ ഫാമിലി ഫിറ്റ്നസ്, സോല, കൽപ്പനഇന്റർനാഷണൽ, പറക്കാട്ട് റിസോർട്ടുകൾ , ടൈംസ് ന്യൂ, യുടിവേൾഡ്, യൂറോപ്പ് ടൈംസ്, വീകേവീസ്, യുടി ടിവി, ബക്ക്ലർ പെയിന്റ്സ്, ബ്യൂഎസ്തെറ്റിക്ക  എന്നിവർ  കോ- പാർട്ട്ണർമാരാണ്.

ലിയ എലിസബത്ത് ജോഷി, റീമ നായർ, ഐശ്വര്യ ലക്ഷ്മി ബി, എലിസബത്ത് കെസ്യ, ശ്രീലക്ഷ്മി സി, ഗൗരി  ബി നായർ, ശ്വേത ജയറാം, വിബിത വിജയൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, ചന്ദ്രലേഖ നാഥ് എന്നിവരാണ് മിസ് ക്വീൻ കേരള   മത്സരത്തിൽ പങ്കെടുത്തത്.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.