മണപ്പുറം മിസ്സിസ് സൗത്ത് ഇന്ത്യ 2020 കിരീടം കേരളത്തിൻറെ ശ്രീമതി. ദീപ ലാൽ കരസ്ഥമാക്കി

മണപ്പുറം മിസ്സിസ് സൗത്ത് ഇന്ത്യ 2020 കിരീടം കേരളത്തിൻറെ ശ്രീമതി. ദീപ ലാൽ കരസ്ഥമാക്കി

കോവിഡ് -19 ലോക്ക് ഡൗണിന് ശേഷം  ഇതാദ്യമായാണ് രാജ്യത്ത്  സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിജീവനത്തിന് കരുത്തേകികൊണ്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  സൗന്ദര്യമത്സരരംഗത്ത് ആദ്യമായി ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് വെർച്യുൽ മോഡിന്റെ സാദ്ധ്യതകൾ വിജയപ്രദമാക്കിയാണ് മത്സരങ്ങൾ നടത്തിയത്.    ഓരോ സംസ്ഥാനത്തിൽ നിന്നും അതാത് സംസ്ഥാനത്തിലെ ടൈറ്റിൽ വിജയിയായ മത്സരാർഥിയെ മാത്രമാണ് മിസ്സിസ് സൗത്ത് ഇന്ത്യ2020 മത്സരത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് മഹാമാരിയോട് പൊരുതാൻ മുൻ നിരയിൽ നിന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവർപ്പിക്കുന്നതിന്റെ ഭാഗമായി ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് ആരോഗ്യപ്രവർത്തകർക്ക്  മുൻഗണന  നൽകിയിട്ടുണ്ട്.  കേരളത്തിലെ നൂറോളം അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ്  മിസ് ക്വീൻ കേരള  നടത്തിയത്.  ഈ മത്സരത്തിൽ ശ്രീമതി .ദീപ ലാൽ  മണപ്പുറം മിസ്സിസ് സൗത്ത് ഇന്ത്യ 2020 കിരീടം സ്വന്തമാക്കി.കർണാടകയുടെ  ശ്രീമതി .കാൻഡിഡ മിസ്സിസ് സൗത്ത് ഇന്ത്യഫസ്റ്റ്  റണ്ണർഅപ്പ് കിരീടവും തമിഴ് നാടിൻറെ ഡോ .ഭാവന റാവു  സെക്കൻഡ്  റണ്ണർഅപ്പ് കിരീടവും സ്വന്തമാക്കി. വിജയികളെ   SCAAS ന്റെ  എം ഡി  ശ്രീമതി.ഷൈനി ജസ്റ്റിൻ  സുവർണ്ണകിരീടം അണിയിച്ചു.

 മണപ്പുറം മിസ്സിസ് സൗത്ത് ഇന്ത്യയുടെ മൂന്നാമത് എഡിഷൻ സെപ്റ്റംബർ 30 ന് കൊച്ചിയിലെ സാജ്  എർത്ത് റിസോർട്ടിൽ വിജയകരമായി സംഘടിപ്പിച്ചു. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന തുടങ്ങിയ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് വനിതകൾ  അഭിമാനകരമായ മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു, മിസ്സിസ് സൗത്ത് ഇന്ത്യൻ മത്സരത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന് പുറത്തുനിന്നുള്ള മത്സരാർത്ഥികൾ സംഘാടകർ ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ്  പരിപാടിയിൽ പങ്കെടുത്തത്. ഈ വർഷത്തെ മിസ്സിസ് സൗത്ത് ഇന്ത്യ മത്സരത്തിന്റെ ഫ്രാഞ്ചൈസി ഉടമ  SCAAS ന്റെ സ്ഥാപകയായ ഷൈനി ജസ്റ്റിൻ ആണ്.

കേവലം അഴകളവുകൾ  മാത്രമല്ല, മത്സരാർഥികളുടെ  ബുദ്ധിശക്തി , മറ്റ് കഴിവുകൾ, സാമൂഹിക പ്രതിബദ്ധത എന്നിവയും കണക്കിലെടുത്താണ് വിജയികളെ തെരഞ്ഞെടുത്തത്.  ഫാഷൻ, മോഡലിംഗ് രംഗത്തെ   പ്രശസ്തി നേടിയ വിശിഷ്ട വ്യക്തിത്വങ്ങളാണ്  ജഡ്ജിംഗ് പാനലിൽ അണിനിരന്നത്. ശ്രീ. ഹരി ആനന്ദ് (  ഡിസൈനർ ) ലക്ഷ്മി മേനോൻ (മോഡൽ) അർച്ചന  രവി (മോഡൽ) സജി മോൻ പാറയിൽ ( അഭിനേതാവ്, ഡിസൈനർ ) എന്നിവരാണ് വിജയികളെ തിരഞ്ഞെടുത്തത്.

 

പരമ്പരാഗത സാരി റൗണ്ടും  റെഡ് ഗൗൺ റൗണ്ടുമാണ്    മിസ്സിസ് സൗത്ത് ഇന്ത്യയിലെ രണ്ട് പ്രധാനറൗണ്ടുകൾ. മത്സരത്തിന്റെ ഗ്രൂമിങ്  സെഷൻ ഓൺലൈൻ വഴിയും സാജ് എർത്ത് റിസോർട്ടിലുമായി നടന്നു . മിസിസ്സ് സൗത്ത് ഇന്ത്യ വിജയികൾക്ക് മിസിസ്സ് ഇന്ത്യ ഗ്ലോബൽ സൗന്ദര്യമത്സരത്തിലും  മിസ് ക്വീൻ കേരള വിജയികൾക്ക് മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീൻ ഓഫ് ഇന്ത്യ, മിസ് ഏഷ്യ, മിസ് ഏഷ്യ ഗ്ലോബൽ എന്നീമത്സരങ്ങളിലും പങ്കെടുക്കാനുള്ള സുവർണ്ണാവസരം ലഭിക്കും.

മിസ്സിസ് സൗത്ത് ഇന്ത്യ സബ് ടൈറ്റിൽസ്

മിസ്സിസ് പേഴ്സണാലിറ്റി – അശ്വതി രഞ്ജിത്

മിസ്സിസ് റാംപ് വോക്ക്  –   കാൻഡിഡ

മിസ്സിസ് ടാലന്റ്  – ഡോ . ഭാവന റാവു

മിസ്സിസ് ഗ്ലാമറസ് ലുക്ക്  -ദീപ ലാൽ

മിസ്സിസ് വ്യൂവേഴ്സ് ചോയ്സ് – കാജൽ

മിസ്സിസ് സോഷ്യൽ മീഡിയ- ഡോ. ഷിജി എം റിനീഷ്

വിജയികളെ  പറക്കാട്ട് ജ്വല്ലേഴ്സ് രൂപകൽപ്പന ചെയ്ത സുവർണ്ണ കിരീടങ്ങൾ അണിയിച്ചു. അതോടൊപ്പം വിജയികൾക്ക് ഗിഫ്റ്റുകളും സമ്മാനിച്ചു.

ഫാഷൻ രംഗത്ത് 20വർഷത്തെ പരിചയമുള്ള പെഗാസസിന്റെയും , SCAAS ന്റെ യും  സംയുക്തസംരംഭത്തിൽ സംഘടിപ്പിക്കുന്ന  ഈ പരിപാടിയുടെ മുഖ്യ  പ്രായോജകർ  മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ,DQ, എന്നിവരാണ് .  SCAAS , സാജ് എർത്ത്റിസോർട്ട്ആൻഡ്കൺവെൻഷൻ സെന്റർ,  മെഡിമിക്സ്  എന്നിവരാണ്  പവേർഡ്ബൈപാർട്ണർ.

ലോകത്തിലാദ്യമായി  ബിക്കിനി റൗണ്ട് ഒഴിവാക്കി രാഷ്ട്ര-അന്താരാഷ്ട്ര  സൗന്ദര്യമത്സരങ്ങൾ  സംഘടിപ്പിച്ച ആദ്യത്തെ സംഘാടകരാണ് പെഗാസസ്.  മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീൻ ഓഫ് ഇന്ത്യ, മിസ് ഏഷ്യ, മിസ് ഏഷ്യ ഗ്ലോബൽ, മിസ് ഗ്ലാംവേൾഡ് എന്നിവയാണ് കമ്പനിയുടെ മറ്റ് പ്രധാന സൗന്ദര്യമത്സരങ്ങൾ.

 

 

രാജ്യത്തിന്റെ വൈവിധ്യവും  സമ്പന്നവുമായ സാംസ്കാരിക മൂല്യങ്ങൾ  വെളിവാക്കുന്നതിനും  ടൂറിസം പ്രോത്സാഹിപ്പിക്കുന്നതി നുമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലായ്പ്പോഴും സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ   സാരഥ്യം വഹിക്കുന്നതെന്നത് രണ്ട് വനിതകളാണ്  എന്നതും  ശ്രദ്ധേയമാണ്.

യുണിക്ക് ടൈംസ്, ജസ്റ്റ്ഷൈൻ ഫാമിലി ഫിറ്റ്നസ്, സോല, കൽപ്പനഇന്റർനാഷണൽ, പറക്കാട്ട് റിസോർട്ടുകൾ , ടൈംസ് ന്യൂ, യുടിവേൾഡ്, യൂറോപ്പ് ടൈംസ്, വീകേവീസ്, യുടി ടിവി, ബക്ക്ലർ പെയിന്റ്സ്, ബ്യൂഎസ്തെറ്റിക്ക  എന്നിവർ  കോ- പാർട്ട്ണർമാരാണ്.

കാജൽ റാവതാനി (തെലങ്കാന), കാൻഡിഡ ആൻഡ്രേഡ് ഹൽഗെജ്കർ (കർണാടക), ഡോ. ഭാവന റാവു (തമിഴ്നാട്), ഇങ്കുരഹ്മത്ത് എൽ (കേരളം), ദീപ ലാൽ (കേരളം), ഷിജി എം റിനീഷ് (കേരളം), മേരി ജ്യോതി(കേരള) ) മിസിസ് സൗത്ത് ഇന്ത്യ 2020 ലെ മത്സരാർത്ഥികളാണ്.

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.