വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി എടുത്ത സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്.

വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി എടുത്ത സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നാ സുരേഷിനൊപ്പം സെല്‍ഫി പകര്‍ത്തിയ വനിതാ പോലിസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. ഉദ്യോഗസ്ഥരെ പണിഷ്‌മെന്റ് റോള്‍ പട്ടികയലില്‍ പെടുത്തി തുടരന്വേഷണത്തിന് സി ബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തി.

ഏത് സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ സ്വപനയ്‌ക്കൊപ്പം സെല്‍ഫി എടുത്തതെന്ന് പരിശോധിക്കും. പൊലീസുകാര്‍ക്ക് സ്വപ്‌നയുമായി അടുത്ത സൗഹൃദം ഉണ്ടോയെന്ന കാര്യവും പരിശോധിക്കും. ഇവരുടെ ഫോണ്‍ രേഖകളും അന്വേഷണത്തിൻ്റെ പരിധിയിലുണ്ടെന്നാണ് വിവരം.

സ്വപ്‌ന സുരേഷ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് വനിതാ പോലിസ് ഉദ്യോഗസ്ഥരായ ആറ് പേര്‍ സെല്‍ഫി പകര്‍ത്തിയത്. ഈ സംഭവം പുറത്തായതോടെ ഇവരെ വിളിച്ചുവരുത്തി സിറ്റി പോലിസ് കമ്മീഷണര്‍ താക്കീത് നല്‍കിയിരുന്നു. കൗതുകത്തിന് ചിത്രമെടുത്തെന്നാണ് വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.

വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സെല്‍ഫി എടുത്ത സംഭവം വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ സ്വപ്ന ഫോണില്‍ ഉന്നതരുമായി ബന്ധപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സെല്‍ഫി എടുത്ത വാര്‍ത്തയും പുറത്തു വന്നത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.