ബോളിവുഡിൻ്റെ ഉറക്കം കെടുത്തി റിയ: വെളിപ്പെടുത്തിയിരിക്കുന്നത് ബോളിവുഡിലെ പതിനഞ്ചോളം പേരുകള്‍.

ബോളിവുഡിൻ്റെ ഉറക്കം കെടുത്തി റിയ: വെളിപ്പെടുത്തിയിരിക്കുന്നത് ബോളിവുഡിലെ പതിനഞ്ചോളം പേരുകള്‍.

ലഹരിക്കേസില്‍ റിയ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയോട്(എന്‍സിബി) വെളിപ്പെടുത്തിയ പേരുകളാണ് ഇപ്പോള്‍ ബോളിവുഡിൻ്റെ ഉറക്കം കെടുത്തുന്നത്. നടി സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്, ഡിസൈനര്‍ സിമോണ്‍ കംബട്ട, സുശാന്തിൻ്റെ സുഹൃത്തും മുന്‍ മാനേജറുമായ രോഹിണി അയ്യര്‍, സംവിധായകന്‍ മുകേഷ് ഛബ്ര തുടങ്ങി പതിനഞ്ചോളം പേരുടെ വിവരങ്ങളാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ റിയ വെളിപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്.

ഇവര്‍ ഇപ്പോള്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് റിയ എന്‍സിബിയോട് പറഞ്ഞിരിക്കുന്നത്. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍സിബി 25 പ്രമുഖ താരങ്ങളെ ചോദ്യം ചെയ്തേക്കും.

റിയ ചക്രവര്‍ത്തിയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണു സുശാന്ത് സിങ്ങിൻ്റെ മരണവും ലഹരിഉപയോഗവുമായുള്ള ബന്ധം അന്വേഷണത്തിൻ്റെ പരിധിയില്‍ എത്തിയത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.