കായിക വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു.

കായിക വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു.

കായിക വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരെയും കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി, കൂടാതെ നാല് ജീവനക്കാര്‍ നിരീക്ഷണത്തിലുണ്ട്.

മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ഇദ്ദേഹം, നേരത്തെ മന്ത്രി തോമസ് ഐസക്കിനും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രി തോമസ് ഐസക്കിനൊപ്പം ഇ. പി ജയരാജനും ഉണ്ടായിരുന്നു. അതിനു ശേഷമാണ് തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിമാരെല്ലാം നിരീക്ഷണത്തിലായിരുന്നു. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഇ പി ജയരാജന് നിലവില്‍ രോഗലക്ഷണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.