ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​നും ച​വ​റ, കു​ട്ട​നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ വേ​ണ്ടെ​ന്നു വ​യ്ക്കാ​നും സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാരണയായെന്ന് മുഖ്യമന്ത്രി.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​നും ച​വ​റ, കു​ട്ട​നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ വേ​ണ്ടെ​ന്നു വ​യ്ക്കാ​നും സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാരണയായെന്ന് മുഖ്യമന്ത്രി.

കോ​വി​ഡ് വ്യാ​പ​നം സം​സ്ഥാ​ന​ത്തു രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​നും ച​വ​റ, കു​ട്ട​നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ വേ​ണ്ടെ​ന്നു വ​യ്ക്കാ​നും സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാരണയായതായി മുഖ്യമന്ത്രി. ഇനി സര്‍വകക്ഷിയോഗത്തിൻ്റെ ശുപാര്‍ശ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

14ാം കേരള നിയമസഭയുടെ കാലാവധി 2021 മെയ് മാസത്തിലാണ് അവസാനിക്കുന്നത്. നിയമസഭയിലേക്കൊരു പൊതു തിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനുള്ള സാധ്യതയാണുള്ളത്. അതു കണക്കാക്കിയാല്‍ 2021 മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരാനാണ് സാധ്യത. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ര്‍ പ​കു​തി​യോ​ട ന​ട​ന്നാ​ല്‍ മൂ​ന്ന് പൂ​ര്‍​ണ മാ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

ഡി​സം​ബ​റി​ലാ​ണ് കു​ട്ട​നാ​ട്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഒ​ഴി​വു​ണ്ടാ​യ​ത്. മാ​ര്‍​ച്ചി​ലാ​ണ് ച​വ​റ​യി​ല്‍ ഒ​ഴി​വു​ണ്ടാ​യ​ത്. ഒ​ഴി​വു​ണ്ടാ​യി ആ​റ് മാ​സ​ത്തി​നു​ള്ള​തി​ല്‍ ഇ​വ നി​ക​ത്ത​ണ​മെ​ന്നാ​ണ് ച​ട്ടം. എന്നാൽ സർവ്വകക്ഷിയോഗത്തിൽ കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് എ​ല്ലാ കക്ഷി​ക​ളും ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തി​നാ​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യം തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ അ​ടു​ത്തി​രി​ക്കു​കാ​യ​ണ്. 2020 ന​വം​ബ​ര്‍ 12ന് ​പു​തി​യ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​ല്‍​ക്കേ​ണ്ട​തു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​നാ​വാ​ത്ത ബാ​ധ്യ​ത​യാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും ത​മ്മി​ല്‍ കാ​ത​ലാ​യ മാ​റ്റ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ 16-ന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.

 

 

 

 

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.