സുശാന്ത് സിംഗിന്റെ മരണം; റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്.

സുശാന്ത് സിംഗിന്റെ മരണം; റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിൻ്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ മുന്‍ കാമുകി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. റിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ സി ബി (നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് നടപടി.

ലഹരികടത്തിന് പണം കൈമാറിയതിന് തെളിവ് കിട്ടിയതായിട്ടാണ് വിവരം. വെള്ളിയാഴ്ച റിയയുടെ സഹോദരന്‍ ഷൗവികിനെയും സുശാന്തിൻ്റെ മാനേജര്‍ സാമുവല്‍ മിറാൻ്റെയെയും അറസ്റ്റ് ചെയ്തിരുന്നു.
റിയ ചക്രബര്‍ത്തിയോട് പൊലീസ് ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു.

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഇതുവരെ ഏഴുപേര്‍ അറസ്റ്റിലായെന്ന് അന്വേഷണ തലവന്‍ കെ പി മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷൗവിക്കിനെയും സുശാന്തിൻ്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.