മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഏറ്റവും പുതിയ ഥാര്‍ അനാവരണം ചെയ്തു.

മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഏറ്റവും പുതിയ ഥാര്‍ അനാവരണം ചെയ്തു.

മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഏറ്റവും പുതിയ ഥാര്‍ അനാവരണം ചെയ്തു. ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനത്തില്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ ജനപ്രിയ എസ്യുവിയായ ഥാര്‍ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എം.ഡി & സിഇഒ ഡോ. പവന്‍ ഗോവെങ്ക, ഓട്ടോ & ഫാം സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുറിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് അനാവരണം ചെയ്തത്.

 

സുരക്ഷ, പെര്‍ഫോമന്‍സ്, സൗകര്യം എന്നിവയ്ക്കുപുറമെ താരതമ്യം ചെയ്യാനാവാത്ത ഓഫ്റോഡിംഗ് കപ്പാസിറ്റിയും ഉറപ്പുവരുത്തുന്നുണ്ട്.

ഥാര്‍ ആരാധകരെ മാത്രമല്ല, മികച്ച എസ് യു വി അനുഭവം ആഗ്രഹിക്കുന്നവരെയെല്ലാം ത്യപ്തിപ്പെടുത്തുന്ന രീതിയിലാണ് മഹീന്ദ്ര ഥാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്പോര്‍ട്ടി ഫ്രണ്ട് സീറ്റ് വിന്‍ഡോസ്, ഫ്രണ്ട് ഫേസിംഗ് 50:50 സ്പ്ളിറ്റ് സീറ്റുകള്‍, റൂഫ് മൗണ്ടഡ് സ്പീക്കറുകള്‍, പവര്‍ വിന്‍ഡോ തുടങ്ങിയ അതിനൂതനമായ സൗകര്യങ്ങളാണ് ഉപഭ്ക്തോക്കള്‍ക്കായി പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വര്‍ഷങ്ങളായി ഇന്ത്യയിലെ വാഹന ആരാധകരുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ മഹീന്ദ്ര & മഹീന്ദ്ര ഏറ്റവും പുതിയ ഥാര്‍ ഒക്ടോബര്‍ 2 ന് ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തിക്കും.

 

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.