ചർമ്മത്തിലെ തിണർപ്പും പരിഹാരമാർഗ്ഗങ്ങളും

ചർമ്മത്തിലെ തിണർപ്പും പരിഹാരമാർഗ്ഗങ്ങളും

 

അലർജിപോലുള്ളവ കാരണമോ അല്ലാതായോ ഉണ്ടാകുന്ന ചർമ്മ തിണർപ്പ് വളരെ ബുദ്ധിമുട്ടുളവാക്കുന്നതാണ് പ്രത്യേകിച്ച് ചൊറിച്ചിൽ കാരണം. ഈ ചർമ്മ അവസ്ഥയെ ചെറുക്കാൻ ഭൂരിപക്ഷം ആളുകളും രാസ രീതികളാണ് ഇഷ്ടപ്പെടുന്നത്. രാസേതര രീതികളുടെ സഹായത്തോടെ ഈ അവസ്ഥയും പരിഹരിക്കാമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചർമ്മത്തിണർപ്പിന് പരിഹാരം കണ്ടെത്താൻ ആഗ്രഹിക്കുന്ന വ്യക്തി ആദ്യം വൈദഗ്ധ്യമുള്ള ഒരു ചർമ്മ രോഗവിദഗ്ദ്ധനെ സമീപിക്കണം. എന്നാൽ ചർമ്മത്തെ അസ്വസ്ഥമാക്കുന്ന ഈ അവസ്ഥ നേരിടുന്നതിന് നിരവധി പ്രകൃതിദത്ത മാർ‌ഗ്ഗങ്ങളും ലഭ്യമാണ്. അവയിൽ ചിലത് നമുക്ക് പരിചയപ്പെടാം

 

കോൾഡ് കംപ്രസ്

 

ചർമ്മത്തിണർപ്പിനെ ചെറുക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. ഈ അവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചൊറിച്ചിലും വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. യഥാർത്ഥത്തിൽ കോൾഡ് കംപ്രസ് പെട്ടന്ന് ഫലം നൽകുന്നതിനോടൊപ്പം, അസ്വസ്ഥത കുറയ്ക്കുന്നതിന് വളരെ  ഫലപ്രദവുമാണ്. ഒരു ഐസ് ബാഗ് എടുത്ത് അതിൽ ഐസ് ക്യൂബുകൾ നിറയ്ക്കുക. അസ്വസ്ഥത അനുഭവപ്പെടുന്ന സ്ഥലത്ത് ബാഗ് വയ്ക്കുക. കുറച്ച് മിനിറ്റ് അമർത്തിപ്പിടിക്കുക. ചൊറിച്ചിൽ അനുഭവപ്പെടുമ്പോഴെല്ലാം ഈ രീതി ആവർത്തിക്കുക.

 

ഓട്ട് മീൽ

 

നൂറ്റാണ്ടുകളായി, ചർമ്മത്തിലെ ചുണങ്ങുൾപ്പെടെയുള്ള അസ്വസ്ഥജനകമായ ചർമ്മാവസ്ഥകളെ ചികിത്സിക്കാൻ ഈ പദാർത്ഥം ഉപയോഗിക്കുന്നു. ഇത് ഒരു ആൻ്റി ഇൻഫ്ലമേറ്ററിപോലെ തന്നെ ആൻ്റി ഓക്സിഡൻ്റുമാണ്.

ഒരു ബാത്ത് ടബ്ബിൽ ചെറുചൂടുവെള്ളം നിറയ്ക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് ഓട്സ് ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം തല ഒഴികെയുള്ള ശരീരഭാഗങ്ങൾ മുങ്ങുന്നവിധം കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും ബാത്ത് ടബ്ബിൽ കിടക്കുക. മികച്ച ഫലത്തിനായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുക.

 

കറ്റാർ വാഴ

 

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് കറ്റാർ വാഴ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ചർമ്മത്തിലെ തിണർപ്പിന് ചികിത്സിക്കാൻ കറ്റാർവാഴ ഉപയോഗപ്രദമാണ്. ആൻ്റി വൈറൽ,ആൻ്റി ഓക്സിഡൻ്റ്, ആൻ്റി മൈക്രോബിയൽ എന്നീ ഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. കറ്റാർവാഴയുടെ ഇല എടുത്ത് അതിൽ നിന്നും ജെൽ വേർതിരിച്ചെടുക്കുക. ചൊറിച്ചിലും തിണർപ്പുമുള്ളിടത്ത് ഈ ജെൽ പുരട്ടുക, നല്ല ആശ്വാസം ലഭിക്കും. മികച്ച ഫലത്തിനായി ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഇതാവർത്തിക്കുക.

 

വെളിച്ചെണ്ണ

 

വളരെയെളുപ്പം ലഭ്യമായ ഒന്നാണ് വെളിച്ചെണ്ണ. ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മോയ്‌സ്ചുറൈസറുകളിൽ ഒന്നായി വെളിച്ചെണ്ണയെ കണക്കാക്കപ്പെടുന്നു. ഇതിന് ആൻ്റി-സെപ്റ്റിക് ഗുണങ്ങൾ ഉണ്ട് കൂടാതെ നിരവധി അപൂർവ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടം കൂടിയാണിത്. വിപണിയിൽ ലഭ്യമായ നിരവധി പ്രകൃതിദത്ത സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ അടിസ്ഥാനഘടകവും വെളിച്ചെണ്ണയാണ്.

 

കുറച്ച് വെളിച്ചെണ്ണയെടുത്ത് അസ്വസ്ഥതയുള്ള ഭാഗത്തോ ശരീരത്തിലാകമാനമോ പുരട്ടുക. ഇത് മുടിയിലും പുരട്ടാം. ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയുക. മികച്ച ഫലത്തിനായി ദിവസത്തിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുക.

 

ആപ്പിൾസിഡർ വിനാഗിരി

 

ആൻ്റി-മൈക്രോബിയൽ ഗുണങ്ങളുള്ളതിനാൽ വളരെ ജനപ്രിയമായ ഒന്നാണ് ആപ്പിൾ സിഡർ വിനാഗിരി. ചർമ്മ തിണർപ്പ് ഉൾപ്പെടെ നിരവധി ചർമ്മരോഗങ്ങൾക്ക് ചികിത്സിക്കാൻ കാലങ്ങളായി പിന്തുടരുന്ന രീതിയാണിത്. ചർമ്മത്തിലെ തിണർപ്പ് നേരിടാൻ ഇത് വളരെ ഫലപ്രദമാണെന്ന് അടുത്തിടെ വന്ന ഒരു പഠനറിപ്പോർട്ടിൽ പറയുന്നു.

 

നേർപ്പിച്ച ആപ്പിൾ സിഡർ വിനാഗിരി എടുക്കുക. രോഗം ബാധിച്ച സ്ഥലത്ത് പുരട്ടി കുറച്ചുസമയത്തിന് ശേഷം കഴുകിക്കളയുക. നല്ല ഫലത്തിനായി ദിവസവും ചെയ്യുക. രോഗബാധയുള്ളിടത്ത്  രക്തസ്രാവമുണ്ടെങ്കിൽ ഈ വിനാഗിരി ഉപയോഗിക്കരുത്.

 

ഈ പ്രകൃതിദത്ത പരിഹാരങ്ങൾ വളരെ ഫലപ്രദമാണ്. എന്നാൽ ഈ അവസ്ഥയെ ചികിത്സിക്കാൻ ലഭ്യമായ ഏക മാർഗ്ഗങ്ങൾ ഇവയാണെന്ന് അർത്ഥമാക്കുന്നില്ല. ചില അവസ്ഥകൾ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നൂതന മരുന്നുകൾ ഉപയോഗിച്ച് മാത്രമേ ചികിത്സിക്കാൻ കഴിയൂ.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.