നാല് ജില്ലകളിൽ റെഡ് അലർട്ട്: അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

നാല് ജില്ലകളിൽ റെഡ് അലർട്ട്: അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

മലയോര മേഖലകളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലും പ്രത്യേകിച്ച്‌ മലയോര പ്രദേശങ്ങളിലും ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയില്‍ പമ്പ കരകവിഞ്ഞൊഴുകുന്നു. പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത. കോഴഞ്ചേരി – തിരുവല്ല റോഡിലെ മാരാമണ്ണില്‍ വെള്ളം കയറി. ആറന്മുളയില്‍ വെള്ളപ്പൊക്കം മൂലം ജനങ്ങളെ മാറ്റി. അതേസമയം, കോട്ടയത്ത് വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ്.

കോഴിക്കോട് കക്കയത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. കക്കയം ഡാം റോഡിലെ രണ്ടാംപാലം തകര്‍ന്നു. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് നിലവിലുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഇടുക്കിയിലും വയനാട്ടിലും മലപ്പുറത്തിന്റെ മലയോരമേഖലയിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. തിങ്കളാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.