പലിശ കുത്തനെ കുറഞ്ഞിട്ടും നിക്ഷേപത്തില്‍ ഇരട്ടിയിലേറെ വര്‍ധനവുമായി ബാങ്കുകൾ

പലിശ കുത്തനെ കുറഞ്ഞിട്ടും നിക്ഷേപത്തില്‍ ഇരട്ടിയിലേറെ വര്‍ധനവുമായി ബാങ്കുകൾ

പലിശ നിരക്ക് കുത്തനെ കുറയുമ്പോഴും ബാങ്ക് നിക്ഷേപത്തില്‍ വന്‍വര്‍ധന. നടപ്പ് സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ ജൂലായ് 3വരെയുള്ള കാലയളവിലെത്തിയ നിക്ഷേപം 6.1 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ മൂന്നുലക്ഷംകോടി രൂപയുടെ ഇരട്ടിയിലേറെവരുമിത്.

വന്‍കിട ബാങ്കുകള്‍ ജൂണ്‍ പാദത്തില്‍ പുറത്തുവിട്ട കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വര്‍ധന വ്യക്തമാകും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നിക്ഷേപത്തില്‍ 24ശതമാനവും എസ്ബിഐയുടെ നിക്ഷേപത്തില്‍ 16ശതമാനവുമാണ് വര്‍ധനയുണ്ടായത്.

ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള നിക്ഷേ പദ്ധതികള്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ റിസ്‌ക് എടുക്കാനുള്ള താല്‍പര്യമില്ലായ്മയാണ് പലിശകുറഞ്ഞിട്ടും ബാങ്ക് നിക്ഷേപത്തില്‍കാര്യമായ വര്‍ധനയുണ്ടാകാനിടയാക്കിയത്.

 

Photo Courtesy : Google/ images are subject to copyright  

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.