ഐപിഎൽ ടീമുകൾക്ക് കർശന ചട്ടങ്ങളുമായി ബിസിസിഐ…

ഐപിഎൽ ടീമുകൾക്ക് കർശന ചട്ടങ്ങളുമായി  ബിസിസിഐ…

ന്യൂഡ‍ൽഹി: സെപ്റ്റംബർ 19നു യുഎഇയിൽ ആരംഭിക്കുന്ന ഐപിഎ‍ൽ ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ടീമുകൾ പാലിക്കേണ്ട ചട്ടങ്ങളുടെ രൂപരേഖ ബിസിസിഐ തയാറാക്കി. നാളെ നടക്കുന്ന ഐപിഎൽ ഭരണസമിതി യോഗത്തിൽ ടീം ഉടമകളുമായി ചർച്ച ചെയ്തശേഷം അന്തിമരേഖ പുറത്തിറക്കും.

ഇന്ത്യൻ താരങ്ങൾക്കു 2 വീതം കോവിഡ് ടെസ്റ്റുകൾ ഇന്ത്യയിൽവച്ചും ദുബായിൽവച്ചും. ഓരോ ടീമും തങ്ങളുടെ ടീമിലുള്ള എല്ലാവർക്കും വെവ്വേറെ ബയോ സെക്യുർ ബബ്‌ൾ താമസ സൗകര്യവും ക്രമീകരിക്കണം. പതിവു സുരക്ഷാക്രമീകരണങ്ങൾക്ക് (മാസ്ക്, സാനിറ്റൈസർ മുതലായ) പുറമെയാണിത്. താരങ്ങൾ ഉൾപ്പെടെയുള്ള എല്ലാവരും ഡിഎക്സ്ബി ആപ് മൊബൈൽ ഫോണിൽ സജ്ജമാക്കണം. ഇന്ത്യയിലെ ‘ആരോഗ്യസേതു’വിനു സമാനമാണിത്.

താരങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹെൽപ്‌ലൈൻ, ഡ്രസിങ് റൂമിൽ ഒരേസമയം 15 കളിക്കാർ മാത്രം, ഓരോ ടീമിലും 20 താരങ്ങൾ എന്നിവയാണ് മറ്റു നിർദ്ദേശങ്ങൾ.

 

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.