കപ്പപ്പുഴുക്ക്

കപ്പപ്പുഴുക്ക്

നമ്മുടെ നാട്ടിൽ സുലഭമായ ഒന്നാണ് കപ്പ. കപ്പകൊണ്ടുള്ള സ്വാദിഷ്ടമായ ധാരാളം വിഭവങ്ങളുണ്ട്. വേറിട്ട രുചിയിൽ കപ്പകൊണ്ട് ഒരു പുഴുക്കായാലോ? എല്ലാവരും തയ്യാറാക്കി നോക്കണേ..

ചേരുവകള്‍

കപ്പ – 1 കിലോ

പച്ചമുളക് – 2 എണ്ണം

തേങ്ങാ – കാൽകപ്പ്

ജീരകം – 1 ടീസ്പൂണ്‍

വെളുത്തുള്ളി – 6 അല്ലി

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

കറിവേപ്പില – 1 തണ്ട്

ഉപ്പ് – പാകത്തിന്

 

തയ്യാറാക്കുന്ന വിധം

കപ്പ വൃത്തിയാക്കി കഷ്ണങ്ങള്‍ ആയി നുറുക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തുവരുമ്പോള്‍  ഉപ്പ് ചേര്‍ത്ത് ഇളക്കുക. പാകത്തിന് വെന്തുകഴിയുമ്പോള്‍ വെള്ളം ഊറ്റിക്കളയുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി, ജീരകം, വെളുത്തുള്ളി, തേങ്ങാ എന്നിവ  നല്ലവണ്ണം ചതച്ചു എടുക്കുക. കപ്പയിലേക്ക് ഈ കൂട്ട് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. പാത്രം മൂടി വച്ച് രണ്ടു മിനുട്ട് ചെറുതീയില്‍ വേവിക്കുക. അടുപ്പിൽ നിന്നും വാങ്ങിയശേഷം അതിലേക്ക് കറിവേപ്പിലയും വെളിച്ചണ്ണയും തൂകി അടച്ചുവയ്ക്കുക. സ്വാദിഷ്ടമായ കപ്പപ്പുഴുക്ക് തയ്യാർ.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.