നൂതന സംവിധാനത്തിലുള്ള കോവിഡ് വിസ്ക് എറണാകുളം ജനറൽ ആശുപത്രിക്ക് സമ്മാനിച്ച് പെഗാസസ് ട്രസ്റ്റ്.

നൂതന സംവിധാനത്തിലുള്ള കോവിഡ് വിസ്ക് എറണാകുളം ജനറൽ ആശുപത്രിക്ക് സമ്മാനിച്ച് പെഗാസസ് ട്രസ്റ്റ്.

 

എറണാകുളം: ജനറൽ ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് നൂതന സംവിധാനത്തിലുള്ള കോവിഡ് വിസ്‌ക് പെഗാസസ് ട്രസ്റ്റ്‌ സംഭാവന ചെയ്തു.

ജനറൽ ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം. പി ഹോസ്പിറ്റലിന് കോവിഡ് വിസ്ക്ക് കൈമാറികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
പെഗാസസ് ട്രസ്റ്റ്‌ ചെയർമാൻ ഡോ. അജിത് രവി വാറന്റി രേഖകളും യൂസർ മാനുവലും സുപ്രണ്ടിനു കൈമാറി. എം. പിയുടെ അഭ്യർത്ഥന മാനിച്ചാണ് കോവിഡ് വിസ്‌ക് ജനറൽ ഹോസ്പിറ്റലിൽ സ്ഥാപിച്ചതെന്ന് പെഗാസസ് ട്രസ്റ്റ് അധികൃതർ അറിയിച്ചു.

ജനറൽ ഹോസ്പിറ്റൽ സുപ്രണ്ട് ഡോ.അനിത അധ്യക്ഷയായ ചടങ്ങിൽ എറണാകുളം എംഎൽഎ ടി. ജെ വിനോദ് ആയിരുന്നു മുഖ്യാതിഥി. യൂത്ത് കോൺഗ്രസ്‌ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ഗംഗ ശങ്കർ പ്രകാശ്, ആർ എം ഒ ഡോ. സിറിയക്, എ ആർ എം ഒ ഡോ.നിബിൻ ബോസ്, ഹോസ്പിറ്റൽ സ്റ്റാഫ്, ട്രസ്റ്റ്‌ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.

ദിവസേന നൂറുകണക്കിന് പേരെ കോവിഡ് ടെസ്റ്റിനു വിധേയമാക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ശാരീരിക സമ്പർക്കം പുലർത്താതെ സുരക്ഷിതമായി PPE കിറ്റ് കൂടാതെ നിരവധി ആളുകളുടെ സ്രവ സാമ്പിൾ ശേഖരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സംവിധാനം ആണ് വിസ്‌ക്.
നിലവിൽ കേരളത്തിൽ മറ്റു ആശുപത്രികളിൽ സ്ഥാപിച്ചിരിക്കുന്ന കോവിഡ് സാമ്പിൾ കളക്ഷൻ കിയോസ്ക് ആയ വിസ്‌കുകളിൽ നിന്നും വ്യത്യസ്തമായി
കോവിഡ് വിസ്കിനു വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത അലുമിനിയം പ്രൊഫൈലില്‍ ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്, അതിനാൽ ഇത് വിവിധ പീസുകളാക്കി മറ്റൊരിടത്തേക്ക് എളുപ്പം മാറ്റി സ്ഥാപിക്കാനും 15 മിനുട്ടുകള്‍ക്കുള്ളില്‍ വിവിധ ഭാഗങ്ങള്‍ ഘടിപ്പിച്ച് കിയോസ്‌ക് പൂര്‍ണ സജ്ജമാക്കാനുമാകും.

കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ലൈറ്റ് സിഗ്നൽ, അലാറം, ബസർ എന്നിവ നിലവിലുള്ള വിസ്‌കുകളിൽ നിന്നും പുതുമയുള്ളതാണ്,
ഫാൻ, എക്സ്ഹോസ്റ്റ്, ലൈറ്റ്, ചാർജിങ് സോക്കറ്റ്, സാമ്പിൾ എടുക്കേണ്ട ആളുടെ മുഖത്തേക്ക് വെളിച്ചം ലഭിക്കത്തക്ക തരത്തിൽ ക്രമീകരിച്ച ലൈറ്റുകൾ എന്നിവ വിസ്‌കിൽ സജ്ജീകരിച്ചിട്ടുണ്ട്.
കിയോസ്‌കിന് തീപിടുത്തത്തിൽ നിന്നും വെള്ളം കയറുന്നതിനെയും പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ട്.
ചേർത്തല പള്ളിപ്പുറം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവൃത്തിക്കുന്ന മരിയ പ്ലാസ്റ്റിക്സ് ആൻഡ് അലുമിനിയം ഇൻഡസ്സ്ട്രീസ് ആണ് നിർമാതാക്കൾ.

 

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.