കണ്ണിനടിയിലെ കറുത്ത വലയങ്ങളും പരിഹാരമാർഗ്ഗങ്ങളും…

കണ്ണിനടിയിലെ കറുത്ത വലയങ്ങളും പരിഹാരമാർഗ്ഗങ്ങളും…

പ്രായാധിക്യത്തിൻ്റെ അടയാളമാണ് കണ്ണിനടിയിലെ കറുത്ത വലയങ്ങൾ. വളരെ സാധാരണമായ ഈ അവസ്ഥ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബാധകമാണ്. പലരും ഈ അവസ്ഥയെ വെറുക്കുന്നു.

ഈ അവസ്ഥയിൽ നിന്നും മോചനം നേടുക എളുപ്പമല്ല. ചിലപ്പോൾ വർഷങ്ങളെടുത്താൽ മാത്രമാണ് ഇതിന് ഒരു സ്ഥിരം പരിഹാരം കണ്ടാത്താനാവുക. എല്ലാ പ്രായക്കാരിലും ഇത് വരുമെങ്കിലും 60 വയസ്സിന് മുകളിൽ  പ്രായമുള്ളവരിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്. ക്ഷീണം മുതൽ അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് വരെ പലതും കണ്ണിനടിയിലെ കറുത്ത പാടുകൾക്ക് കാരണമാവുന്നു. ക്ഷീണമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. പാരമ്പര്യവും അലർജിയും മറ്റൊരു കാരണമാണ്. ഇത് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുതാണ്.

കണ്ണിനടയിലെ കറുത്തപാടുകൾ മായ്ച്ചുകളയാനുള്ള  രസകമായ ചില  പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് നമ്മൾ പരിചയപ്പെടുന്നത്

 

ടീ ബാഗുകൾ

അപൂർവ്വമായ ആൻ്റിഓക്‌സിഡൻ്റുകളുടെ സമ്പന്നമായ ഉറവിടമാണ് ചായ. കഫീൻ എന്ന അത്ഭുത സിദ്ധികളുള്ള വസ്തു ഇതിൽ അടങ്ങിയിരിക്കുന്നു. അത് രക്തക്കുഴലുകൾ ചുരുക്കി, രക്തയോട്ടം  വർധിപ്പിക്കുന്നു.

രണ്ട് ടീ ബാഗുകൾ എടുക്കുക. അഞ്ച് മിനിറ്റ് നേരം ടീ ബാഗുകൾ ചൂടുവെള്ളത്തിൽ മുക്കുക. ശേഷം ഇവ  ഫ്രിഡ്ജിൽ സൂക്ഷിക്കുക. നന്നായി തണുത്തുകഴിഞ്ഞാൽ അത് പുറത്തെടുത്ത് കണ്ണുകൾ അടച്ച് കൺപോളകൾക്ക് മുകളിലായി വെക്കുക. കുറഞ്ഞത് രണ്ട് മിനിറ്റ് നേരമെങ്കിലും വെക്കണം. പിന്നീട്  ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക. മികച്ച ഫലം ലഭിക്കാൻ  ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ പ്രക്രിയ ആവർത്തിക്കുക.

 

കോൾഡ് കംപ്രസർ

കണ്ണിനടിയിലെ കറുത്ത വലയങ്ങൾ മായ്ച്ചുകളയാൻ പറ്റിയ ഏറ്റവും ഫലപ്രദവും ഏറ്റവും എളുപ്പവുമായ രീതിയാണ് ഇത്.

ഒരു വൃത്തിയുള്ള തുണി എടുക്കുക. ഏതാനും ഐസ് ക്യൂബുകൾ തുണിയിൽ പൊതിയുക. അത് ഏതാനും മിനിറ്റുകൾ കണ്ണിന് മുകളിൽ വെക്കുക. ശേഷം തണുത്ത തുണികൊണ്ട് കണ്ണുകൾ തുടയ്ക്കുക. മികച്ച ഫലം ലഭിക്കാൻ ദിവസത്തിൽ പല തവണ ഈ പ്രക്രിയ ആവർത്തിക്കുക.

 

ക്യുക്കുമ്പർ (കക്കരിക്ക)

എളുപ്പത്തിൽ ലഭിക്കുന്ന പച്ചക്കറിയാണ് കക്കരിക്ക. നിരവധി രോഗശമന ഗുണങ്ങലടങ്ങിയ ഒരു പച്ചക്കറിയാണിത്. നിരവധി വിറ്റമിനുകളുടെയും മിനറലുകളുടെയും സമ്പന്നമായ ഉറവിടവുമാണ്.

ഒരു കക്കരിക്ക എടുത്ത് വട്ടത്തിൽ അരിഞ്ഞ് രണ്ട് കഷണം എടുക്കുക. അത് ഏതാനും മിനിറ്റുകൾ കണ്ണിന് മുകളിൽ വെക്കുക. ഈ പ്രക്രിയ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുക. ഇത് കണ്ണുകൾക്ക് കുളിർമ്മയേകും, കറുത്തപാടുകൾ മായ്ക്കുകയും ചെയ്യും.

 

ചില പഠനങ്ങൾ പറയുന്നത് ചർമ്മത്തിന് ആളുകളുടെ ജീവിത ശൈലിയും ഭക്ഷണരീതിയുമായി ഒരു ബന്ധവുമില്ലെന്നാണ്. എന്നാൽ കണ്ണിനടിയിലെ കറുത്ത പാടുകൾക്ക് ജീവിതശൈലിയും ഭക്ഷണക്രമവും തമ്മിൽ ബന്ധമുണ്ടെന്ന് ചിന്തിപ്പിക്കുന്ന ഒട്ടേറെ കാരണങ്ങൾ നമുക്ക് ചൂണ്ടിക്കാട്ടാനാവും. അതായത്, നിങ്ങൾ ജീവിത ശൈലിയിലും ഭക്ഷണരീതിയിലും ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ നിങ്ങൾക്ക് ചർമ്മത്തിന് നല്ല മാറ്റം കൊണ്ടുവരാൻ സാധിക്കും. എന്തായാലും മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് ഒരു രോഗാവസ്ഥയല്ലെന്ന്  മനസ്സിലാക്കണമെന്നതാണ്. അത് ചിലപ്പോൾ നമ്മുടെ ചർമ്മത്തിന്മേൽ പ്രായാധിക്യം വരുത്തുന്ന പ്രതിഫലനമാണ് എന്നും തോന്നും.

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.