സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ടരും: ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് ട്ര​യ​ല്‍ മാ​ത്ര​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍.

സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ടരും: ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് ട്ര​യ​ല്‍ മാ​ത്ര​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍.

സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ടരും, ഓൺലൈൻ ക്ലാസുകള്‍ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോടതി പരിഗണിച്ചില്ല, എന്നാൽ ഹൈ​ക്കോ​ട​തി ഈ ഹർജിചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി.

ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് ട്ര​യ​ല്‍ മാ​ത്ര​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​യെ അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും, സൗകര്യങ്ങളൊരുക്കുന്നതിന് സ്പോണ്‍സര്‍മാര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും, എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സൗ​ക​ര്യ​മൊ​രു​ക്കാ​തെ ക്ലാ​സ് തു​ട​രു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി. നി​ര​വ​ധി കു​ട്ടി​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഇ​ല്ലെ​ന്ന് ഹ​ര്‍​ജി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. അതിനാൽ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന് സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​രി​യു‌​ടെ ആ​വ​ശ്യം.

കൊവിഡ് മഹാമാരി മറികടക്കുന്നതിൻ്റെ ഭാഗമായാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത് എന്ന് കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഈ മാസം 14 വരെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇങ്ങനെ തന്നെ തുടരുമെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.