കുട്ടിയെ പിന്തുടർന്ന് കരടി: കരടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് പന്ത്രണ്ടുകാരൻ- വീഡിയോ കാണാം…

കുട്ടിയെ പിന്തുടർന്ന് കരടി: കരടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് പന്ത്രണ്ടുകാരൻ- വീഡിയോ കാണാം…

 

ഒരു കുട്ടിയുടെ പുറകെ കരടി പിന്തുടർന്ന് വരുന്നതിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അലെസ്സാൻഡ്രോയെന്ന പന്ത്രണ്ടുവയസ്സുള്ള പയ്യൻ തൻ്റെ കുടുംബാംഗങ്ങൾക്കൊപ്പം വടക്കൻ ഇറ്റലിയിലെ ട്രെൻഡിനോ മലനിരകളിൽ വിനോദസഞ്ചാരത്തിനായി പോയപ്പോഴായിരുന്നു സംഭവം.

 

ആസ്വദിച്ച് മലനിരകളിലൂടെ നടക്കുമ്പോളായിരുന്നു കരടി പിന്തുടർന്ന് വന്നത്, എന്നാൽ ഇതുകണ്ട ‘അമ്മ കുട്ടിക്ക് വേണ്ട നിർദേശങ്ങൾ നൽകുകയായിരുന്നു. അലെസ്സാൻഡ്രോ ഭയന്നോടാതെ ‘അമ്മ നൽകിയ നിർദേശങ്ങൾക്കനുസരിച്ചാണ് നീങ്ങിയത്.

ഭയക്കാതെ പതിയെയാണ് ആ കുട്ടി മലയിറങ്ങിയത്. മലയിറങ്ങുമ്പോൾ ഇടയ്ക്കിടെ അലെസ്സാൻഡ്രോ കരടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മനുഷ്യരിൽ നിന്നും പ്രകോപനപരമായ പ്രവർത്തികൾ ഉണ്ടായിരുന്നെങ്കിൽ കരടി കൂടുതൽ അക്രമാസക്തമായിരുന്നേനെ. അതിനാലാണ് കുട്ടി ശബ്ദമുണ്ടാക്കാതെ ഭയപ്പെടാതെ മലയിറങ്ങിയത്.

കാടിൻ്റെ അകത്തേക്കുപോയ കുട്ടി തിരിച്ചിറങ്ങി വരുമ്പോൾ തൊട്ടു പിന്നിലായി കരടിയും ഉണ്ടായിരുന്നു. കുട്ടി പതിയെ മലയിറങ്ങി വീട്ടുകാരുടെ അരികിലെത്തിയതും കരടി വേഗം സ്ഥലം വിട്ടു.

 

 

 

 

 

 

 

 

 

                                                                                                              

Photo Courtesy : Google/ images are subject to copyright   

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.