കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇതേത്തുടർന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേ​യ് 22ന് ​പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും മേ​യ് 24ന് ​ആ​ല​പ്പു​ഴ, മ​ല​പ്പു​റം ജി​ല്ല​ക​ളും മേ​യ് 25ന് ​മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മേ​യ് 26ന് ​കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം. മുതല്‍ 115.5 എം.എം. വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊ​തു​ജ​ന​ങ്ങ​ള്‍ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ക്കു​ന്ന ഇ​ടി​മി​ന്ന​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. കാരണം ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി പത്തു മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. .

കേ​ര​ള തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ല. മേ​യ് 22,23 തീ​യ​തി​ക​ളി​ല്‍ തെ​ക്ക്-​കി​ഴ​ക്ക് അ​റ​ബി​ക്ക​ട​ലി​ലും മാ​ലി​ദ്വീ​പി​ലും ല​ക്ഷ്വ​ദ്വീ​പ് പ്ര​ദേ​ശ​ത്തും മേ​യ് 22-26വ​രെ തെ​ക്ക് -പ​ടി​ഞ്ഞാ​ര്‍ അ​റ​ബി​ക്ക​ട​ലി​ലും മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ലും ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.