ഇന്ന് മെയ് 21, മലയാളത്തിൻ്റെ നടനവിസ്മയംതീർത്ത മഹാപ്രതിഭയ്ക്കായി ഒരു ഹ്രസ്വചിത്രം..

ഇന്ന് മെയ് 21, മലയാളത്തിൻ്റെ നടനവിസ്മയംതീർത്ത മഹാപ്രതിഭയ്ക്കായി ഒരു ഹ്രസ്വചിത്രം..

ഇന്ന് മെയ് 21, ഇന്നത്തെ ദിവസത്തെ പ്രത്യേകത അറിയാത്ത മലയാളികൾ ആരുംതന്നെ കാണില്ല. നമ്മുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പ്രിയ ലാലേട്ടൻ്റെ പിറന്നാളാണ് ഇന്ന്. ഈ പിറന്നാൾ ദിനത്തിൽ ഒരുകൂട്ടം ചെറുപ്പക്കാർ ലാലേട്ടന് പിറന്നാൾ സമ്മാനമായി സമർപ്പിച്ച ഹ്രസ്വചിത്രം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്..

വീഡിയോ കാണുന്നതിനായി Click Here:  https://youtu.be/9dvEynTFKjY

മോഹൻലാൽ എന്ന നടനെന്നാൽ ഇന്ത്യൻ അഭിനയകലയ്ക്ക് കേരളം നൽകിയ വിലപ്പെട്ട സമ്മാനമാണ്. ഒട്ടേറെ കഥാപാത്രങ്ങളെയാണ് അദ്ദേഹം അനശ്വരമാക്കിയിട്ടുള്ളത്. ഏതു കഥാപാത്രവും അദ്ദേഹത്തിന് അനായാസം വഴങ്ങുന്നതാണ്. ഭാവം കൊണ്ടും രൂപം കൊണ്ടും ശബ്ദം കൊണ്ടും ഏതു കഥാപാത്രത്തേയും ആസ്വാദകമനസ്സിൽ വരച്ചിടാൻ കഴിയുന്ന അസാധാരണ പാടവമുള്ള കാലാകാരനാണ് ലാലേട്ടൻ. അത്ഭുത കലാകാരൻ, മലയാളികളുടെ ലാലേട്ടൻ, മലയാളസിനിമയിലെ മഹാനടൻ…ഇങ്ങനെ ഒട്ടനവധി വിശേഷണങ്ങളാണ് അദ്ദേഹത്തിനുള്ളത്.

മകനായും, അച്ഛനായും, നായകനായും, വില്ലനായും, ചേട്ടനായും എല്ലാവരുടെയും മനസ്സില്‍ സ്ഥാനം പിടിച്ച ഒരേയൊരു നടനാണ് മോഹന്‍ലാല്‍. മകനായും, അച്ഛനായും, നായകനായും, വില്ലനായും, ചേട്ടനായും എല്ലാവരുടെയും മനസ്സില്‍ സ്ഥാനം പിടിച്ച ഒരേയൊരു നടനാണ് മോഹന്‍ലാല്‍. എണ്ണിയാല്‍ ഒടുങ്ങാത്ത എത്രയോ കഥാപാത്രങ്ങളാണ്അദ്ദേഹം മലയാളികളുടെ ബാല്യത്തെയും കൗമാരത്തെയും യൗവനത്തെയും ഉത്സവങ്ങളാക്കി മാറ്റിയത്.

നിരവധി ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യത്തിൻ്റെ ആദരം ഏറ്റുവാങ്ങിയപ്പോഴും മോഹൻലാൽ എന്ന നടന്ന വിസ്മയം മലയാളികൾക്കെന്നും സ്വന്തം ലാലേട്ടനാണ്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.